ADVERTISEMENT

അന്നനാട് ∙ ഇന്ത്യയുടെ ചരിത്രത്തിലെ നിർണായകമായ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാം വോട്ടു ചെയ്യുന്നത് ഭാരതത്തിന്റെ ആത്മാവിനെ തിരിച്ചുപിടിക്കാനാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം നടത്തിയ മേഖലാ കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅച്ചു ഉമ്മൻ.

മണ്ഡലം പ്രസിഡന്റ് തോമസ് ഐ.കണ്ണത്ത് അധ്യക്ഷത വഹിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, മോളി തോമസ്, കെ.കെ.ഗിരീശൻ, അനൂപ് തോമസ്, ശ്രീജിത് നാരായണൻ, അശോകൻ കൈപ്പുഴ, ബെന്നി ബഹനാന്റെ ഭാര്യ ഷേർളി ബെന്നി, ഫ്രാൻസിസ് പിൻഹിറോ, സാബിറ, ലീന ഡേവിസ്, കെ.സി.മനോജ്, മേഴ്സി ഫ്രാൻസിസ്, എം.ആർ.ഡേവിസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com