ADVERTISEMENT

കാഞ്ഞാണി∙  ചുട്ടുപൊള്ളുന്ന നട്ടുച്ചയ്ക്കും ഗതാഗതം നിയന്ത്രിക്കുന്ന പൊലീസിനെയും  ഹോംഗാർഡിനെയുമെല്ലാം സഹായിക്കാൻ നാട്ടുകാരനായ അനിൽകുമാർ (60) ഓടിയെത്തും. ഗതാഗതക്കുരുക്കുള്ള കാഞ്ഞാണി സെന്ററിലെ സ്ഥിരം കാഴ്ചയാണിത്. മണലൂർ ഗവ. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ സ്‌കൗട്ടിൽ ഉണ്ടായിരുന്ന കാലം മുതലാണ് അനിലിന് പൊലീസ് സേവനത്തിൽ സഹായിക്കാൻ ഇഷ്ടം തോന്നിത്തുടങ്ങിയത്.

കാക്കി പാന്റും പൊലീസിന്റെ ഓവർ കോട്ടുമണിഞ്ഞാണ് ഗതാഗത നിയന്ത്രണം. അനിൽ കുമാറിന്റെ ആത്മാർഥത കണ്ടറിഞ്ഞ് അന്തിക്കാട് മുൻ ഇൻസപ്കടർ പി.കെ.ദാസ്  ‘‘പൊലീസ്’’ എന്നെഴുതിയ ഓവർക്കോട്ട് നൽകി. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ നമ്പർ എഴുതിയെടുത്ത് അനിൽ പൊലീസിന് നൽകിയാലും പിഴ നിശ്ചയം. വാഹനങ്ങളെ ബ്ലോക്കിൽ പെടാതെ പോകാൻ തന്റെ ഒഴിവു സമയം മാറ്റിവച്ചതിന് അനിലിനു  കിട്ടുന്ന പ്രതിഫലം ആത്മസംതൃപ്തി മാത്രം. ഇപ്പോൾ 30 വർഷം കഴിഞ്ഞു. നേരത്തെ സ്‌കൂൾ ബസ് ഡ്രൈവർ ആയിരുന്നു അനിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com