ഇന്നസന്റിന്റെ പേരിൽ സാംസ്കാരിക സമുച്ചയം
Mail This Article
×
ഇരിങ്ങാലക്കുട∙അന്തരിച്ച എംപിയും നടനുമായ ഇന്നസന്റിന്റെ പേരിൽ നഗരഹൃദയത്തിൽ മിനി തിയറ്റർ ഉൾക്കൊള്ളുന്ന സാംസ്കാരിക സമുച്ചയം നിർമിക്കാൻ സാംസ്കാരിക വകുപ്പിൽനിന്ന് അനുമതി ലഭിച്ചതായി മന്ത്രി ആർ.ബിന്ദു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സൊസൈറ്റി പ്രസിഡന്റ് മനീഷ് വർഗീസ് അധ്യക്ഷത വഹിച്ചു. ചെറിയാൻ ജോസഫ്, പി.കെ.ഭരതൻ, നവീൻ ഭഗീരഥൻ, ടി.ജി.സച്ചിത്ത്, ജോസ് മാമ്പിള്ളി, എം.ആർ.സനോജ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.