വേനലിൽ കുളിർമയായി കാക്കശേരി ഇന്ദ്രാംചിറ
Mail This Article
×
ചിറ്റാട്ടുകര ∙ കൊടും വേനലിൽ കുളിർമയായി എളവള്ളി പഞ്ചായത്തിലെ കാക്കശേരി ഇന്ദ്രാംചിറ. ഒരേക്കറിൽ തെളിമയോടെയുള്ള ജല സമൃദ്ധിയാണ് ചിറയുടെ പ്രത്യേകത, ചണ്ടിയോ പായലോ പാഴ്പുല്ലുകളോ മറ്റു മാലിന്യങ്ങളോ ഇല്ല എന്നതും സവിശേഷതയാണ്. തൃശൂർ കോർപറേഷന്റെ നഗര സഞ്ചയിക പദ്ധതിയിൽ 54 ലക്ഷം രൂപ ചെലവിട്ടാണു നവീകരണം പൂർത്തിയാക്കിയത്. 5.4 മീറ്റർ ഉയരത്തിൽ ചുറ്റുമതിൽ നിർമിച്ചു. കൂടുതൽ ജലം സംഭരിക്കുന്നതിനു മധ്യഭാഗത്തായി പ്രത്യേക കുളം നിർമിച്ചു. ചിറയിലേക്ക് ഇറങ്ങുന്നതിനു പടവുകളോടുകൂടിയ 3 കടവുകൾ നിർമിച്ചു. ചുറ്റും നടപ്പാതയും നിർമിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.