ADVERTISEMENT

ഗുരുവായൂർ ∙ ദേവസ്വം ഗെസ്റ്റ്ഹൗസ് പാഞ്ചജന്യത്തിന്റെ മുകൾഭാഗം സോളർ പാനൽ കൊണ്ടു നിറഞ്ഞു. പാഞ്ചജന്യത്തിന്റെയും  ദേവസ്വം ഓഫിസ് കെട്ടിടമായ ശ്രീപത്മത്തിന്റെയും ടെറസിലാണ് സോളർ പാനൽ സ്ഥാപിക്കുന്നത്. പാഞ്ചജന്യം കെട്ടിടത്തിൽനിന്ന് 175 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും.

ഇതിന്റെ 80% പണികളും പൂർത്തിയായി. ശ്രീപത്മത്തിൽനിന്ന് 75 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. 2പദ്ധതികളും പൂർത്തിയായാൽ ദേവസ്വത്തിനു ദിവസം തോറും 1200 യൂണിറ്റ് വൈദ്യുതി ലഭിക്കും. ഇതോടെ ദേവസ്വത്തിന് ആവശ്യമായ  വൈദ്യുതിയുടെ പകുതി സൗരോർജമായി മാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com