അഞ്ചിൽ കൂടുതൽ യാത്രക്കാർ: ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളി; 93.50 ലക്ഷം രൂപ നഷ്ടപരിഹാരം
Mail This Article
തൃശൂർ ∙ കാർ അപകടത്തിൽപെട്ട് വനിതാ ഡോക്ടർ മരിച്ച സംഭവത്തിൽ കാറിൽ അഞ്ചിൽ കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നതിനാൽ ഇൻഷുറൻസ് സംഖ്യ നൽകാനാവില്ലെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളി 93.50 ലക്ഷം രൂപ നൽകാൻ മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ വിധി. പുതുച്ചേരി സർവകലാശാലയിൽനിന്ന് എംബിബിഎസ് സർട്ടിഫിക്കറ്റ് വാങ്ങി വരും വഴി വരന്തരപ്പിള്ളി ചുള്ളിവീട്ടിൽ ഡോ.ഡാനിയ സി.പോൾ ആണ് കാർ മറിഞ്ഞ് മരിച്ചത്. 2015 ജൂൺ 15ന് ആയിരുന്നു സംഭവം.
ഡാനിയയ്ക്കു പുറമേ മറ്റു രണ്ടുപേരും അപകടത്തിൽ മരിച്ചിരുന്നു. എലൈറ്റ് മിഷൻ ആശുപത്രിയിലെ ഡോക്ടർ ആയിരുന്നു ഡാനിയ. അഞ്ചിൽ കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നതിനാലാണ് കാർ അപകടത്തിൽപ്പെട്ടത് എന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. ഇതു തള്ളിയാണ് എംഎസിടി ജഡ്ജ് ടി.കെ.മിനിമോൾ മാതാപിതാക്കൾക്കു നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. ഹർജിക്കാർക്കുവേണ്ടി അഡ്വ. പി.കെ.ജോൺ, അഡ‍്വ.ലോയ്ഡ് ജോൺ എന്നിവർ ഹാജരായി.