ADVERTISEMENT

ആളൂർ ∙ ആരോഗ്യ വകുപ്പിൽ നഴ്സിങ് അസിസ്റ്റന്റായി വിരമിച്ച ശേഷം ഭരതനാട്യം പഠിച്ച് അരങ്ങേറ്റം നടത്തി അറുപതുകാരിയായ ജയകുമാരി. കുഴിക്കാട്ടുശ്ശേരി ദേശക്കാഴ്ച നൃത്തോത്സവത്തിലാണ് ജയകുമാരി വേദിയിലെത്തിയത്. വിരമിച്ച ശേഷമാണ് കുഴിക്കാട്ടുശ്ശേരി ഗ്രാമിക അക്കാദമിയിൽ നൃത്തം അഭ്യസിച്ചത്. ദേശക്കാഴ്ച കലാ സാംസ്കാരികോത്സവത്തിനാണ് ഒട്ടേറെ കുട്ടികൾക്കൊപ്പം ജയകുമാരിയും വേദിയിലെത്തിയത്. വയലിനും പരിശീലിക്കുന്ന ഇവർ മറ്റു കുട്ടികൾക്കൊപ്പം വയലിനും അവതരിപ്പിച്ചു. കലാപഠനത്തിനു പുറമേ അക്കാദമിക് രംഗത്തും സ്ഥിര പരിശ്രമത്തിലാണ് ജയകുമാരി.

എസ്എസ്എൽസി കഴിഞ്ഞ് സർക്കാർ ജോലിയിൽ പ്രവേശിച്ച ഇവർ കേരള സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദവും, കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഒന്നാം ക്ലാസോടെ മലയാളത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഇപ്പോൾ നിയമപഠനത്തിന് പ്രവേശന പരീക്ഷക്കായുള്ള തയാറെടുപ്പിലാണ്. താഴേക്കാട് സഹകരണ ബാങ്ക് ഭരണസമിതി അംഗമാണ് ജയകുമാരി. കെഎസ്ആർടിസിയിൽ നിന്ന് കണ്ടക്ടറായി വിരമിച്ച തേവരുകാട്ടിൽ രാമകൃഷ്ണനാണ് ഭർത്താവ്. മക്കളായ ജയ കൃഷ്ണൻ ബിടെക് ബിരുദധാരിയും ഇളയമകൻ ഹരികൃഷ്ണൻ ബിടെക് വിദ്യാർഥിയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com