ADVERTISEMENT

തൃശൂർ∙ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ യുവതി പ്രസവിച്ചു. തിരുനാവായ മൺട്രോ വീട്ടിൽ ലിജീഷിന്റെ ഭാര്യ സെറീന (37) ആണ് പ്രസവിച്ചത്. പേരാമംഗലം അമലനഗറിൽവച്ചായിരുന്നു സംഭവം. യുവതി വിവരമറിയിച്ചതിനെത്തുടർന്ന് ബസ് സ്വകാര്യ ആശുപത്രിയിലേക്ക് തിരിച്ചുവിട്ടെങ്കിലും അവിടെയെത്തും മുൻപ് പ്രസവിച്ചു. തുടർന്ന് ഡോക്ടറും നഴ്സും സ്ഥലത്തെത്തി അമ്മയ്ക്കും കുഞ്ഞിനും ചികിത്സ നൽകി. സെറീനയും പെൺകുഞ്ഞും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com