മിന്നലിൽ പോത്തുകുട്ടി ചത്തു; വീടിനും നാശം
Mail This Article
×
പോർക്കുളം∙ ശക്തമായ മിന്നലിൽ കരുവാൻപടി പുലിക്കോട്ടിൽ രാധയുടെ വീട്ടിലെ പോത്തുകുട്ടി ചത്തു. വീടിനും കേടുപാടുകൾ പറ്റി. മിനിഞ്ഞാന്നു രാത്രിയാണു സംഭവം. വീടിന്റെ ചുമർ തകരുകയും ഭിത്തിക്ക് വിള്ളൽ ഉണ്ടാകുകയും ചെയ്തു. വീടിന്റെ വയറിങ് പൂർണമായും നശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.രാമകൃഷ്ണന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വീടു സന്ദർശിച്ചു. ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കരുതുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.