ADVERTISEMENT

ചാലക്കുടി ∙ ട്വന്റി 20 ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ചു ലോകസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാനു ടൗണിൽ യുഡ‍ിഎഫ് പ്രവർത്തകരുടെ ഉജ്വല വരവേൽപ്പ്. ആഹ്ലാദപ്രകടനത്തിടെ ബെന്നിയെ തോളിലേറ്റി പ്രവർത്തകർ ആനന്ദനൃത്തം ചെയ്തു. പ്രവർത്തകരെ വാരിപ്പുണർന്നും അഭിവാദ്യം ചെയ്തും അത്യാഹ്ലാദത്തോടെ ബെന്നി ആവേശത്തിന്റെ ഭാഗമായി. 

എംഎൽഎമാരായ സനീഷ്കുമാർ ജോസഫ്, റോജി എം.ജോൺ, നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ വി.ഒ.പൈലപ്പൻ, എം.ടി.ഡേവിസ്, കെപിസിസി അംഗം ഷോൺ പല്ലിശേരി, ഡിസിസി സെക്രട്ടറി കെ.ജയിംസ് പോൾ, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സി.ജി.ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, ഒ.എസ്.ചന്ദ്രൻ, ഐ.ഐ.അബ്ദുൽ മജീദ്, മീരാസ വെട്ടുക്കൽ, ജോൺ മുണ്ടൻമാണി, വിത്സൻ മേച്ചേരി, ഷിബു വാലപ്പൻ, ജോണി പുല്ലൻ, സി.വി.ആന്റണി, തോമസ് ഐ.കണ്ണത്ത്, രാജേഷ് മേനോത്ത്‍ എന്നിവർ നേതൃത്വം നൽകി. വാദ്യമേളങ്ങൾ അകമ്പടിയായി. പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും പ്രവർത്തകർ ആഹ്ലാദം പങ്കിട്ടു.

ജനാധിപത്യത്തിന്റെ വിജയം;ജനങ്ങൾക്കു നന്ദി: ബെന്നി ബഹനാൻ
ലോകസഭാ മണ്ഡലത്തിലെ യുഡിഎഫിന്റെ വിജയം ജനാധിപത്യത്തിന്റേതാണെന്നും ജനങ്ങൾക്കു നന്ദി പറയുന്നതായും ബെന്നി ബഹനാൻ. ഭൂരിപക്ഷം കുറഞ്ഞെങ്കിലും വാശിയേറിയ പ്രചാരണവും മുൻമന്ത്രിയും സൗമ്യമുഖവുമായ സി.രവീന്ദ്രനാഥിനെ അവതരിപ്പിച്ച ഇടതുതന്ത്രവും മറികടന്നാണ് ബെന്നി ലോകസഭയിലേയ്ക്കുള്ള രണ്ടാമൂഴത്തിലും വിജയക്കൊടി പാറിച്ചത്. ട്വന്റി 20 സ്ഥാനാർഥി ചാർളി പോൾ ഒരു ലക്ഷത്തിലധികം വോട്ടു നേടിയെങ്കിലും യുഡിഎഫിനു വെല്ലുവിളിയായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com