ADVERTISEMENT

തൃശൂർ ∙ മേയർ എം.കെ. വർഗീസും നിയുക്ത എംപി സുരേഷ് ഗോപിയും കൂടിക്കാഴ്ച നടത്തി. ഭാരത് ഹോട്ടലിൽ അവിചാരിതമായാണ് ഇരുവരും കണ്ടുമുട്ടിയതെന്നു ബിജെപി വൃത്തങ്ങൾ പറഞ്ഞു. എംപിയുടെ വികസന പ്രവർത്തനങ്ങൾക്കു മേയർ പിന്തുണ അറിയിച്ചിട്ടുണ്ട്. തൃശൂരിൽ സുരേഷ് ഗോപി തുടങ്ങിയതും ഇനി ആരംഭിക്കാൻ ലക്ഷ്യമിടുന്നതുമായ വികസന പ്രവർത്തനങ്ങൾക്കു കോർപറേഷന്റെ പിന്തുണയുണ്ടാകുമെന്നു മേയർ സുരേഷ് ഗോപിയോടു പറഞ്ഞു.

നേരത്തെ ലോക്സഭാ വോട്ടെടുപ്പിനു മുൻപു സുരേഷ് ഗോപി മിടുക്കനാണെന്നും എംപി ആകാൻ ഫിറ്റ് ആണെന്നും മേയർ പ്രശംസിച്ചതു വിവാദമായിരുന്നു. 2020–ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച എം.കെ. വർഗീസ് എൽഡിഎഫ് പിന്തുണയിലാണു മേയറായത്.

English Summary:

Thrissur Mayor M.K. Varghese and Suresh Gopi Pledge Cooperation for Thrissur's Growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com