ADVERTISEMENT

കൊമ്പൊടിഞ്ഞാമാക്കൽ ∙  തെരുവുനായ്ക്കളെ ശല്യമായി കാണുന്നവർ മാത്രമല്ല തെരുവുനായയുടെ വേദനയിൽ കരുണ കാണിക്കുന്നവരും നാട്ടിലുണ്ട്. ദിവസങ്ങൾക്ക് മുൻപ് കാലിൽ അജ്ഞാത വാഹനം കയറി ഗുരുതരമായി പരുക്കേറ്റ്  കൊമ്പൊടിഞ്ഞാമാക്കലിലെ പെട്രോൾ പമ്പിൽ എത്തിയ തെരുവുനായയുടെ ദയനീയാവസ്ഥ കണ്ട മാള ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് സന്ധ്യ നൈസൻ മാള മൃഗാശുപത്രിയിലെ ഡോക്ടറെ വിളിച്ച്  ചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കിയിരുന്നു.

എന്നാൽ നായയെ  ആശുപത്രിയിലെത്തിക്കാൻ സാധിക്കാതെവന്നപ്പോൾ  പമ്പിലെ  ജീവനക്കാരായ സുരേന്ദ്രനും രവീന്ദ്രനും ഷാന്റോയും നായയെ മാള മൃഗാശുപത്രിയിലെത്തിച്ചു. ഒരാഴ്ചയോളം സുരേന്ദ്രനും രവീന്ദ്രനും നായയുടെ പരിചരണത്തിനായി ആശുപത്രിയിൽ എത്തിയശേഷമായിരുന്നു ജോലിക്ക് പോയിരുന്നത്. ചികിത്സ കഴിഞ്ഞ് നായെയെ തിരികെ പമ്പിൽ എത്തിച്ചു. സുരേന്ദ്രനെയും ഷാന്റോയെയും സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനെയും മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ ഷാന്റി ജോസഫ് പമ്പിലെത്തി അനുമോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com