ADVERTISEMENT

എടവിലങ്ങ് ∙ കടലേറ്റം ശക്തമായ തീരത്ത് മണലുകൊണ്ടു കടൽ ഭിത്തി ഒരുക്കി പഞ്ചായത്ത്. കഴിഞ്ഞ ദിവസം രൂക്ഷമായ കടലേറ്റം ഉണ്ടായ 14-ാം വാർഡിലാണ് 100 മീറ്റർ നീളത്തിൽ കടൽഭിത്തി കെട്ടിയത്. ഇവിടെ ഉണ്ടായിരുന്ന കരിങ്കൽ ഭിത്തിയും ജിയോ ബാഗ് തടയണയും കടലെടുത്തുപോയിരുന്നു. പുതിയറോഡ് കടപ്പുറത്ത് വടക്ക് 100 മീറ്ററും മറ്റു രണ്ടിടത്തായി 210 മീറ്ററും ജിയോ ബാഗ് നിർമിച്ചെങ്കിലും അതും ഏറെ വൈകും മുൻപേ തകർന്നിരുന്നു. 40 വർഷം മുൻപ് നിർമിച്ച കടൽ ഭിത്തി തകർന്ന പ്രദേശത്താണു മണൽ തടയണ നിർമിച്ചത്. കടൽ അൽപമൊന്നു ക്ഷോഭിച്ചാൽ ഇവിടേക്ക് തിരമാലകൾ കയറും. അതിനാൽ 20 കുടുംബങ്ങൾ ദുരിതത്തിലാണ്. കടൽ ഭിത്തിക്ക് അനുമതി ആയെങ്കിലും കരിങ്കല്ല് ലഭിക്കാത്തതിനാൽ കരാർ എടുക്കാൻ ആളില്ല.

കാര തട്ടുകടവ് ബീച്ചിൽ തകർന്ന കടൽ ഭിത്തി.
കാര തട്ടുകടവ് ബീച്ചിൽ തകർന്ന കടൽ ഭിത്തി.

കരിങ്കല്ലിനു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമിച്ചെങ്കിലും കിട്ടിയില്ല. അതുകൊണ്ടാണു മണലുകൊണ്ടു കടൽ ഭിത്തി കെട്ടിയിരിക്കുന്നത്. ശക്തമായ കടലേറ്റം തടയാൻ ഇതിനു കഴിയുമോ എന്നു സംശയമുണ്ടെങ്കിലും പഞ്ചായത്തിന്റെ തനതു വരുമാനത്തിൽ നിന്ന് ചെറിയ തുക എടുത്ത് താൽക്കാലിക പരിഹാരം കാണുകയായിരുന്നു. എറിയാട് അറപ്പ മുതൽ കാര വാകടപ്പുറം, ശ്രീനാരായണപുരം പഞ്ചായത്ത് അതിർത്തി വരെ പലയിടത്തും കരിങ്കൽ ഭിത്തി തകർന്നുകിടക്കുകയാണ്. എറിയാട് പഞ്ചായത്തിൽ അറപ്പയിലും ആറാട്ടുവഴി, മണപ്പാട്ടുചാലിലും കടൽ ഭിത്തിക്കു പണം അനുവദിച്ചെങ്കിലും കരിങ്കല്ല് ലഭിക്കാത്തതു മൂലം കരാറുകാരൻ ഒഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com