ADVERTISEMENT

കാരമുക്ക്∙ മണലൂർ, കാരമുക്ക് വില്ലേജ് ഓഫിസുകളിൽ വില്ലേജ് ഓഫിസർമാരില്ല. വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ വലയുന്നു. അതേസമയം റവന്യു സ്പെഷൽ ഓഫിസുകൾ, റവന്യു റിക്കവറി ഓഫിസുകൾ എന്നിവിടങ്ങളിൽ ആവശ്യത്തിലധികം വില്ലേജ് ഓഫിസർ ഗ്രേഡിലുള്ളവരുണ്ട്. എന്നാൽ ഇവരെ വില്ലേജ് ഓഫിസർമാരില്ലാത്തയിടങ്ങളിലേക്ക് വിന്യസിക്കുന്നില്ല.  കാരമുക്ക് വില്ലേജ് ഓഫിസർ വിരമിച്ച ഒഴിവിലേക്ക് ഇതുവരെ സ്ഥിരം വില്ലേജ് ഓഫിസറെ നിയമിച്ചിട്ടില്ല. സ്കൂൾ പ്രവേശന സമയമായതിനാൽ വിവിധ ഗ്രാന്റുകൾക്ക് ആവശ്യമായതുൾപ്പെടെ ജാതി, വരുമാനസർട്ടിഫിക്കറ്റുകൾ വില്ലേജ് ഓഫിസർ ഒപ്പിട്ടു നൽകണം.

കാരമുക്ക് വില്ലേജ് ഓഫിസ്.
കാരമുക്ക് വില്ലേജ് ഓഫിസ്.

ഇതിനു പകരം ചുമതല നൽകിയിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. സർവേയും ഭൂരേഖയും വകുപ്പ് ഈ വില്ലേജിലെ ഡിജിറ്റൽ സർവേ തുടങ്ങി. ഭൂമിയുടെ  അളവ് പൂർത്തിയാക്കി. എന്നാൽ ആധാരം,സർവേ നമ്പർ, നികുതി എന്നിവ സംബന്ധിച്ച പരിശോധനകൾ നടക്കുന്നതിനാൽ ഇവയുടെ തെറ്റുതിരുത്തൽ, ക്രമപ്പെടുത്തൽ എന്നിവയ്ക്കുള്ള രേഖകൾക്കായി ദിവസേന നിരവധിപേരാണ് ഇവിടെയെത്തുന്നുന്നത്. എന്നാൽ വില്ലേജ് ഓഫിസർ ഇല്ലാത്തതിനാൽ കഷ്ടപ്പാടിലാണ്. ഒരു വില്ലേജ് അസിസ്റ്റന്റും ഫീൽഡ് അസിസ്റ്റന്റുമാണ് ഇവിടെയുള്ളത്.   

മണലൂർ
മണലൂർ വില്ലേജ് ഓഫിസിൽ ജനുവരി മുതൽ മാർച്ച് 4 വരെ വില്ലേജ് ഓഫിസർ ഉണ്ടായിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പായതിനെത്തുടർന്ന് മാർച്ച് 5നു പുതിയ  വില്ലേജ് ഓഫിസർ ചുമതലയേറ്റു.  ഏപ്രിൽ 27 മുതൽ ഈ വില്ലേജ് ഓഫിസർ മെഡിക്കൽ അവധിയിലാണ്. പകരം ചുമതലയുള്ള ഓഫിസർ വരുന്നത് ആഴ്ചയിൽ ഒരു ദിവസമാണ്. 3 ജീവനക്കാർ മാത്രമാണുള്ളത്. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, ഭൂമി തരംമാറ്റം എന്നിവയടക്കം നിരവധി സർട്ടിഫിക്കറ്റുകളാണ് കെട്ടിക്കിടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com