ADVERTISEMENT

വരവൂർ∙ കവിയും പരിസ്ഥിതി പ്രവർത്തകനുമായ രാജേഷ് നന്ദിയംകോടിന്റെ മഴക്കാലം മുഴുവൻ നീണ്ടു നിൽക്കുന്ന വിത്തു യാത്ര തൃശൂർ ജില്ലയിൽ പ്രവേശിച്ചു. കരിമ്പന വിത്തുകളുമായി കഴിഞ്ഞ 9 വർഷമായി തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ തോട്ടുവരമ്പുകളിലും പുഴയോരങ്ങളിലും കരിമ്പന വൃക്ഷങ്ങളെ നട്ടു വളർത്തുന്ന പരിപാടിയാണ് വിത്തു യാത്ര. തൃശൂർ പാലക്കാട് ജില്ലാ അതിർത്തിയായ തളി  വീരസ്ഥാനം വിരുട്ടാണം ക്ഷേത്രത്തിനരികിലെ കൈതതോട് വരമ്പിൽ ആദ്യ കരിമ്പന വിത്ത് പാകി വിരുട്ടാണം ക്ഷേത്രം അടികൾ വികെഎസ് അടികൾ ഉദ്ഘാടനം ചെയ്തു. 100ൽ പരം വിത്തുകൾ ഇൗ പ്രദേശത്ത് പാകി. കവിയും അധ്യാപികയുമായ ചിത്രലേഖ പ്രസംഗിച്ചു. ഫോട്ടോഗ്രാഫർ ഉണ്ണിക്കുട്ടൻ പിലക്കാട്, വിദ്യാർഥികളായ ഋത്വിക്, അദ്വൈത്,എ.ദിവിൻ ഭാസ്,എസ്.പി. അദ്വൈത്, ശ്രീഹരി തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com