ADVERTISEMENT

തൃശൂർ ∙ മൊബൈൽ നമ്പർ ജി മെയിൽ പാസ്​വേഡ്‌ ആക്കിയവർ സൂക്ഷിക്കുക.  നിങ്ങളുടെ മൊബൈൽ നമ്പർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റു സൈറ്റുകളിലൂടെയും മനസ്സിലാക്കിയിട്ടുള്ള ഹാക്കർമാർ ജി മെയിൽ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യുന്നു. പോയ വാരം ഇത്തരത്തിൽ ഇരുപതിലധികം കേസുകൾ റജിസ്റ്റർ ചെയ്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ടു സ്റ്റെപ് വെരിഫിക്കേഷൻ കൊടുത്ത് അക്കൗണ്ടുകൾ സുരക്ഷിതമാക്കണമെന്ന്  പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ആമസോൺ ഇ കൊമേഴ്‌സ് ഇന്ത്യയിൽ നിന്നാണെന്നും അവർ അയച്ചുതരുന്ന ലിങ്കിൽ കയറി ടാസ്ക് പൂർത്തീകരിച്ചാൽ  ലാഭം വാഗ്ദാനം ചെയ്തും ആയിരുന്നു അരണാട്ടുകര ലാലൂർ റോഡിലെ യുവാവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത്. ഇയാൾക്ക് 6.5 ലക്ഷം നഷ്ടപ്പെട്ടപ്പോൾ ചെറുതുരുത്തി സ്വദേശിനിയിൽനിന്ന് 2.5 ലക്ഷം കവർന്നത് രാജ്യാന്തര കുറിയർ സർവീസിന്റെ കസ്റ്റംസ് വിഭാഗത്തിൽ നിന്നാണെന്ന് അവകാശപ്പെട്ട ഹാക്കർമാർ ആയിരുന്നു.

യുവതിക്ക് വന്ന പാഴ്സലിൽ ഡോളർ ഉണ്ടെന്നും ഇതിനു നികുതിയായി 2.5 ലക്ഷം അടച്ചില്ലെങ്കിൽ യുവതിക്ക് എതിരെ കേസ് വരുമെന്നും ആയിരുന്നു വിശ്വസിപ്പിച്ചത്. വർക്ക് ഫ്രം ഹോം പരസ്യം കണ്ട് ടെലഗ്രാം ആപ്പിലൂടെ മറുപടി അയച്ച വടക്കേകാട് സ്വദേശിനിക്ക്  പണം പോകാൻ കാരണം  വിവിധ വെബ് സൈറ്റുകളിലെ ലിങ്കിലൂടെ ഹോട്ടൽ റിവ്യു കൊടുത്ത് റേറ്റിങ് കൂട്ടിയാൽ മതി എന്ന വാഗ്ദാനം വിശ്വസിച്ചതുകൊണ്ടാണ്.  ഇവരുടെയും സഹോദരിയുടെയും അക്കൗണ്ടുകളിൽ നിന്നായി 11.6 ലക്ഷം രൂപ നഷ്ടമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com