ADVERTISEMENT

ഗുരുവായൂർ ∙ലോകമാകെ പടർന്നു പന്തലിച്ച ലുലു ഗ്രൂപ്പിന്റെ ചെയർമാൻ എം.എ.യൂസഫലിയുടെ വിജയ വഴിയെക്കുറിച്ചറിയാൻ ശ്രീകൃഷ്ണ കോളജിലെ വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ഓരോ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകുകയും ചെയ്തു. സംസ്കൃത ശ്ലോകങ്ങൾ ചൊല്ലി, ഭഗവത് ഗീതയുടെ മഹത്വം പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. മികച്ച ഉദ്യോഗാർഥികളാണ് കേരളത്തിലുള്ളത്. പ്രത്യേകിച്ച് പെൺകുട്ടികൾ. അവരുടെ അറിവും വിദ്യാഭ്യാസ യോഗ്യതയും ബുദ്ധിയും എടുത്തു പറയേണ്ടതാണെന്ന് യൂസഫലി പറഞ്ഞു.

അധ്യാപകരുടെയും വിദ്യാർഥികളുടെയും ആവശ്യപ്രകാരം ശ്രീകൃഷ്ണ കോളജിൽ 10 ലക്ഷം രൂപ ചെലവിൽ ലുലു ഗ്രൂപ്പ് നിർമിച്ചു നൽകിയ സോളർ പാനൽ സിസ്റ്റത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ദേവസ്വം ചെയർമാൻ ‍‍ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ വി.ജി.രവീന്ദ്രൻ, കെ.പി.വിശ്വനാഥൻ, കോളജ് പ്രിൻസിപ്പൽ ഡോ.പി.എസ്.വിജോയ്, കോ ഓർഡിനേറ്റർ വി.എൻ.ശ്രീജ, കോളജ് യൂണിയൻ ചെയർമാൻ ഐ.എ. ഇജാസ്, നാക് കോ ഓർഡിനേറ്റർ ഡോ. രാജേഷ് മാധവൻ, ഡോ.ലക്ഷ്മി ശങ്കർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com