ADVERTISEMENT

തൃശൂർ ∙ ഗുരുവായൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ശ്രീകൃഷ്ണ കോളജിന് 10 ലക്ഷം രൂപയുടെ സഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. ഏറെ നാളായി കോളജിന്റെ ആവശ്യമായിരുന്ന സോളർ എനർജി പ്ലാന്റ് എന്ന ആഗ്രഹം ഇതോടെ യാഥാർഥ്യമായി. സംസ്കൃത ശ്ലോകം ചൊല്ലിയും ഗീതയുടെ സാരാംശം ചൂണ്ടികാട്ടിയും അലക്സാണ്ടർ ചക്രവർത്തിയുടെ കഥ പറഞ്ഞും വിദ്യാർഥികളുമായി യൂസഫലി നടത്തിയ ചർച്ച ഏറെ ആകർഷകമായിരുന്നു. 

വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് യൂസഫലി പ്രത്യേകം മറുപടി നൽകി. യുവതലമുറയുടെ ബിസിനസ് ആശയങ്ങളും കേരളത്തിലെ ഐടി മേഖലയിലെ നവീന സാധ്യതകളും വരെ ചർച്ചയായി. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ പ്രധാന്യവും വിദ്യാർഥികളോട് എം.എ.യൂസഫലി പങ്കുവച്ചു. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുട്ടികൾക്ക് സ്വന്തം നാട്ടിൽ മികച്ച അവസരങ്ങൾ ഒരുങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാർഥികളുടെയും അധ്യാപകരുടെയും ദീർഘനാളായുള്ള ആവശ്യമാണ് ശ്രീകൃഷ്ണ കോളജിൽ യാഥാർഥ്യമായത്. യൂസഫലിയുടെ സഹായം കോളജിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്ത് പകരുന്നതാണെന്നും പ്രിൻസിപ്പൽ ഡോ. പി.എസ്.വിജോയ് പറഞ്ഞു. ഗുരുവായൂർ ദേവസ്വം ബോർഡ് മാനേജിങ് കമ്മിറ്റി ചെയർമാൻ ഡോ. വി.കെ. വിജയൻ, അംഗങ്ങളായ വി.ജി. രവീന്ദ്രൻ, കെ.പി. വിശ്വനാഥൻ, ഐക്യുഎസി കോർഡിനേറ്റർ ഡോ. ശ്രീജ വി.എൻ, നാക് കോർഡിനേറ്റർ ഡോ. രാജേഷ് മാധവൻ, കോളജ് യൂണിയൻ ചെയർമാൻ ഐ.എ. ഇജാസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com