ADVERTISEMENT

കൊടുങ്ങല്ലൂർ∙  ഉപ്പു വെള്ളത്താൽ ചുറ്റപ്പെട്ട ആല ഗോതുരുത്തു ദ്വീപിൽ ശുദ്ധ ജലത്തിനായി മുറവിളിക്ക് വർഷങ്ങളുടെ പഴക്കം.  മുൻ കാലങ്ങളിൽ തുരുത്തിലെ താഴ്ന്ന പ്രദേശങ്ങളിലെങ്കിലും  വെള്ളം ലഭിച്ചിരുന്നു. ഇപ്പോൾ തുരുത്തിൽ ഒരിടത്തും വെള്ളം ലഭിക്കുന്നില്ല. 400, 500 രൂപ വരെ നൽകിയാണ്  കുടുംബങ്ങൾ വെള്ളം വാങ്ങുന്നത്. ചുറ്റും വെള്ളം, വേലിയേറ്റ സമയത്തു പോലും വീടുകൾക്കു മുൻപിൽ വെള്ളം. പക്ഷേ കുടിക്കാനോ വീട്ടിലെ ഉപയോഗങ്ങൾക്കോ വെള്ളമില്ല. 

 ജലക്ഷാമമുള്ള പ്രദേശങ്ങൾ സന്ദർശിച്ച് ഉദ്യോഗസ്ഥർ 
കൊടുങ്ങല്ലൂർ ∙ ശ്രീനാരായണപുരം പഞ്ചായത്തിലെ ആല ഗോതുരുത്തിലെ രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ജല അതോറിറ്റി ചീഫ് എൻജിനീയറും സംഘവും ആല പ്രദേശം സന്ദർശിച്ചു.   ഹൈക്കോടതി നിർദേശത്തെ തുടർന്നായിരുന്നു സന്ദർശനം. വെള്ളാനി പമ്പ് ഹൗസിൽ നിന്നു എടത്തിരുത്തി സി വി സെന്റർ, കയ്പമംഗലം, പെരിഞ്ഞനം, മതിലകം. ശ്രീനാരായണപുരം പഞ്ചായത്ത് പ്രദേശത്തു കൂടിയാണ് ആല ഗോതുരുത്തിലേക്ക് വെള്ളം എത്തുന്നത്.

കാലപ്പഴക്കം  പൈപ്പുകളും പരിശോധിച്ചു.  ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പി.എ.സീതി, പി.കെ.ധർമരാജൻ, എന്നിവരാണ് അഡ്വ. ഷാനവാസ്‌ കാട്ടകത്ത് മുഖേന ഹൈക്കോടതിയെ സമീപിച്ചത്. പൊതുമരാമത്ത് വകുപ്പ്, ദേശീയപാത, ബന്ധപ്പെട്ട പഞ്ചായത്തുകൾ എന്നിവരുടെ യോഗം വിളിച്ചു ചേർക്കാനും പരിഹാര മാർഗങ്ങൾ കണ്ടെത്തി ഒക്ടോബർ 16 ന് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.  മധ്യമേഖല ചീഫ് എൻജിനീയർ വി.കെ.പ്രദീപ്, ഡപ്യൂട്ടി ചീഫ് എൻജിനീയർ സുരേഷ് കുട്ടപ്പൻ, എക്സിക്യൂട്ടീവ് എൻജിനീയർ വിന്നി പോൾ, അസിസ്റ്റന്റ് എൻജിനീയർ എയ്ഡ തോമസ് എന്നിവരുൾപ്പെട്ട സംഘമാണു ആല ഗോതുരുത്തിൽ സന്ദർശിച്ചത്.

ആല ഗോതുരുത്തിലേക്ക് ഹോട് ലൈൻ പദ്ധതിയിലൂടെ വെള്ളം എത്തിക്കാനാണ് ജല അതോറിറ്റി ലക്ഷ്യമിടുന്നത്.നിലവിൽ ഗോതുരുത്തിലേക്ക് വെള്ളം എത്തുന്നത് ശ്രീനാരായണപുരം പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിൽ വിതരണം ചെയ്തതിനു ശേഷമാണ്. ശ്രീനാരായണപുരം പള്ളി നടയിൽ നിന്നു അഞ്ചങ്ങാടി, കാര, എടവിലങ്ങ് കോതപറമ്പ് വഴിയാണ് ഗോതുരുത്തിലേക്ക് വെള്ളം എത്തുന്നത്. ഇതു പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇതു മാറ്റി സ്ഥാപിക്കണം.  അതിനു ദേശീയപാത അതോറിറ്റിയുടെ അനുമതി വേണം. ജല അതോറിറ്റി ദേശീയപാത അധികൃതർക്കു കത്തു നൽകിയിട്ടുള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇൗ ആശയം ആണ് ഉദ്യോഗസ്ഥർ ഇന്നലെ രൂപപ്പെടുത്തിയത്.

English Summary:

Gothuruthu Island, a picturesque island in Alappuzha, Kerala, is facing a dire situation. Despite being surrounded by water, the island grapples with an acute shortage of freshwater, forcing residents to buy water at exorbitant prices. This crisis highlights the pressing need for sustainable solutions to address the island's water security.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com