ADVERTISEMENT

അധ്യാപക ഒഴിവ്
വാടാനപ്പള്ളി ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകരുടെ താൽക്കാലിക ഒഴിവ്. കൂടിക്കാഴ്ച നാളെ  11ന്.

സീറ്റ് ഒഴിവ് 
തളിക്കുളം ∙ കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ തളിക്കുളം കേന്ദ്രം എംസിഎ കോഴ്സിൽ ജനറൽ,സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റ് ഒഴിവ്. ലേറ്റ് റജിസ്ട്രേഷൻ നടത്തി യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം  നാളെ 11ന് ഹാജരാകണം.ഫോൺ: 0487- 2607112.

 മഴയ്ക്കു സാധ്യത.
∙ തൃശൂർ, പാലക്കാട് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും യെലോ അലർട്ട് . മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത.
∙ ബാങ്ക് അവധി

വൈദ്യുതി മുടങ്ങും
അരണാട്ടുകര ∙ പടിഞ്ഞാറേക്കോട്ട, കാൽവരി റോഡ്, ത്രിവേണി ഗാർഡൻ, ഇഎംഎസ് ലെയ്ൻ, മാടമ്പി ലെയ്ൻ, കാൽവരി പള്ളി പരിസരം എന്നിവിടങ്ങളിൽ നാളെയും മറ്റന്നാളും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

ആസൂത്രണ സമിതി 
തൃശൂർ ∙ ജില്ലാ ആസൂത്രണ സമിതിയുടെ യോഗം നാളെ 3നു തൃശൂർ സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടക്കും.

യോഗാ പരിശീലക
തൃശൂർ ∙ രാമവർമപുരം  ഗവ. മഹിളാ മന്ദിരത്തിലെ താമസക്കാരെ ആഴ്ചയിൽ 3 ദിവസം വീതം 5 മാസത്തേക്കു യോഗ പരിശീലിപ്പിക്കുന്നതിനു വനിതാ യോഗാ പരിശീലകയെ തിരഞ്ഞെടുക്കുന്നു. 10നു 11നു കൂടിക്കാഴ്ച നടക്കും. 0487 2 328258.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com