ADVERTISEMENT

ചാലക്കുടി ∙ കലാഭവൻ മണി സ്മാരകത്തിന്റെ നിർമാണം എത്രയും വേഗം ആരംഭിക്കുമെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാൻ  ഉറപ്പു  നൽകിയതായി  സനീഷ്‌കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. സ്മാരകത്തിന്റെ നിർമാണം ഏറ്റെടുത്ത കരാർ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ്  സൊസൈറ്റി  ലിമിറ്റഡ് സമർപ്പിച്ച വിശദമായ പദ്ധതിരേഖ സർക്കാർ പരിശോധിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു. നഗരസഭാ ജംക്‌ഷനു സമീപം ദേശീയപാതയോടു ചേർന്നു സ്മാരക നിർമാണത്തിനായി അനുമതി ലഭിച്ച ഭൂമിയോടു ചേർന്നുള്ള വിദ്യാഭ്യാസ വകുപ്പിന്റെ  ഉടമസ്ഥയിലുള്ള 15 സെന്റ് സ്ഥലം കൂടി  ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികൾ  പുരോഗമിക്കുകയാണെന്നു മന്ത്രി അറിയിച്ചു.

English Summary:

Good news for Kalabhavan Mani fans! The construction of his memorial in Chalakudy is set to begin soon. Cultural Minister Saji Cheriyan confirmed the government is reviewing the construction plan and acquiring additional land.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com