ADVERTISEMENT

മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ സെൻട്രൽ ലാബിൽ രക്ത സാംപിൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന ട്യൂബ് ലോക്കൽ പർച്ചേസ് വഴി വാങ്ങാൻ നടപടി തുടങ്ങി. ഗുണമേന്മയിൽ ന്യൂനത കണ്ടെത്തിയതിനെ തുടർന്ന് സെൻട്രൽ ലാബിൽ സ്റ്റോക്കുള്ള ട്യൂബ് ഉപയോഗിക്കുന്നത്  അധികൃതർ വിലക്കിയിരുന്നു.

പാമ്പ് കടിയേൽക്കുന്നവർക്കും ഹൃദ്രോഗികൾക്കും പിടി, എപിടിടി പരിശോധനകൾ നടത്തുന്നതിന് രക്ത സാംപിളുകൾ ശേഖരിക്കുന്നതിന് ഉപയോഗിക്കുന്ന ട്യൂബിനാണ് പരിശോധനയിൽ മതിയായ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയത്. ട്യൂബ് ഇല്ലാത്തതിനാൽ രോഗികൾക്ക് 4 ദിവസമായി പരിശോധന നടത്താൻ കഴിയുന്നില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി വിതരണ കമ്പനിയുടെ പകരം ട്യൂബ് എത്തിക്കുന്നതിന് കാല താമസം ഉണ്ടാകും. ഇതൊഴിവാക്കാനാണ് ആശുപത്രി സ്വന്തം നിലയ്ക്ക് ട്യൂബ് വാങ്ങുന്നത്. 

English Summary:

Due to quality issues, the Central Lab at the Medical College Hospital has stopped using existing blood sample tubes and initiated local procurement to secure a reliable supply, prioritizing patient safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com