'രാഷ്ട്രീയം നല്ല വാക്ക്, എന്നെ പങ്കെടുപ്പിച്ചത് ആർഎസ്എസിന്റെ വിശാലത: ഔസേപ്പച്ചൻ
Mail This Article
തൃശൂർ ∙രാഷ്ട്രീയം നല്ല വാക്കാണെന്നും എന്നാൽ, കേരളത്തിൽ അതിന് അർഥം വേറെയാണെന്നും സംഗീത സംവിധായകൻ ഔസേപ്പച്ചൻ. രാഷ്ട്രീയ സ്വയം സേവക് സംഘം വിജയദശമി ഉത്സവത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഈ പരിപാടിയിൽ പങ്കെടുക്കാൻ തന്റെ പേര് പറഞ്ഞപ്പോൾ സംഘടനയിലെ എല്ലാവരും കയ്യടിച്ച് സ്വീകരിച്ചെങ്കിൽ അത് ആർഎസ്എസിന്റെ വിശാലതയാണു കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അച്ചടക്കമാണു സംഘ പ്രവർത്തകരിലെ ശ്രദ്ധേയമായ കാര്യം.സംഗീതത്തിലും അതിനു വലിയ പ്രാധാന്യമുണ്ട്. മറ്റുള്ളവർക്ക് നന്മ ചെയ്യാനായി വിവാഹം പോലും വേണ്ടെന്നും വച്ച് ജീവിതം സമർപ്പിച്ചവരെ വിശുദ്ധർ എന്നാണ് വിളിക്കേണ്ടത്. സാങ്കേതിക വളർച്ച കൊണ്ട് മനുഷ്യർ പരസ്പരമുള്ള ആശയവിനിമയം ഇല്ലാതെ പോകുന്ന കാലമാണിതെന്നും. ഔസേപ്പച്ചൻ പറഞ്ഞു. പഥസഞ്ചലനത്തിനു ശേഷമായിരുന്നു പൊതുസമ്മേളനം. ക്ഷേത്രീയ കാര്യവാഹക് എം.രാധാകൃഷ്ണൻ, മഹാനഗർ സംഘചാലക് പി.വി.ഗോപിനാഥൻ, മഹാനഗർ സഹകാര്യവാഹക് പി.ഹരിഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.