ADVERTISEMENT

തൃശൂർ ∙ പൊതുപ്രവർത്തകർക്ക് അധികാരം കൈവരുമ്പോൾ  ധാർഷ്ട്യത്തിൽ എന്തും ചെയ്യാം, എന്തും പറയാം എന്ന അവസ്ഥ നല്ലതല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പ്രത്യേകിച്ച് ഇടതുപക്ഷ പ്രവർത്തകർ അധികാരത്തിന്റെ ഹുങ്കിൽ പെരുമാറുന്നതു തെറ്റാണെന്ന പാഠമാണു കണ്ണൂർ സംഭവം നൽകുന്നത്.  ചെറുപ്പക്കാരിയായ സഖാവ് ഈ വിലപ്പെട്ട പാഠം ഉൾക്കൊണ്ടിട്ടുണ്ടാകുമെന്നു കരുതുന്നതായി രാജിവച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ സൂചിപ്പിച്ചു ബിനോയ് വിശ്വം പറഞ്ഞു. വിഷയത്തിൽ സിപിഐയും സിപിഎമ്മും തമ്മിൽ തർക്കമുണ്ടെന്നു വരുത്തി തീർക്കാനാണു ശ്രമം.

എന്നാൽ ആ തർക്കത്തിന്റെ മുഖം തുറക്കാൻ തനിക്ക് ആവേശമില്ലെന്ന് അദ്ദേഹം പറ‍ഞ്ഞു. വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർഥിയെ നിർത്തുന്നതു കോൺഗ്രസിന്റെ പക്വതയില്ലായ്മയാണു വ്യക്തമാക്കുന്നത്. വയനാട്ടിലെ തീരുമാനം കോൺഗ്രസിന്റെ രാഷ്ട്രീയ വിവേകത്തിന്റെ പ്രശ്നമാണ്. ഇന്ത്യാസഖ്യത്തിലുള്ള മുന്നണി മത്സരിക്കുമ്പോൾ അവിടെ സ്വന്തം ചിഹ്നത്തിൽ മത്സരിക്കണമെന്നുള്ള തീരുമാനം കോൺഗ്രസ് എന്തുകൊണ്ടു സ്വീകരിച്ചെന്നു മനസ്സിലാകുന്നില്ലെന്നും ഇത് ഇന്ത്യാമുന്നണിയെ ദുർബലപ്പെടുത്തതാണെന്നും ബിനോയ് വിശ്വം പറഞ്ഞു. പി.വി. അൻവറും പി.സരിനും തമ്മിൽ താരതമ്യം വേണ്ടെന്നും ചേലക്കര ഉപതിരഞ്ഞെടുപ്പിൽ  വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

CPI leader Binoy Viswam has condemned political arrogance, highlighting the recent Kannur incident as a lesson for all. He also criticized Congress's decision to field a candidate against CPI in Wayanad, calling it politically unwise and detrimental to the alliance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com