ADVERTISEMENT

ചാലക്കുടി ∙ ഇൻഡോർ സ്റ്റേഡിയത്തിന്റെ തറയിൽ വുഡൻ ഫ്ലോറിങ് പുരോഗമിക്കുന്നു. ഇത് അടക്കമുള്ള നിർമാണപ്രവൃത്തികൾ 4 മാസത്തിനകം പൂർത്തിയാക്കുമെന്നു സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. മേപ്പിൾ വുഡ് ഫ്ലോറിങ് കൂടാതെ വൈദ്യുതീകരണം, പെയ്ന്റിങ് എന്നിവയടക്കം 1.27 കോടി രൂപയുടെ നിർമാണ പ്രവൃത്തികളാണു നടത്തുന്നത്.നിർമാണത്തിന് ആവശ്യമായ മേപ്പിൾ വുഡ് പൂർണമായും അമേരിക്കയിൽ നിന്ന് എത്തിച്ചതായും 25 ശതമാനത്തോളം ഫ്ലോറിങ് പ്രവൃത്തി പൂർത്തിയായതായും വൈദ്യുതീകരണ ജോലികൾ ആരംഭിച്ചതായും സ്ഥലം സന്ദർശിച്ചു നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം എംഎൽഎ അറിയിച്ചു. ഫ്ലോറിങ് പൂർത്തിയായ ശേഷം പെയ്ന്റിങ് ആരംഭിക്കും

മേപ്പിൾ വുഡ് ഫ്ലോറിങ്ങിന് 89,48,949 രൂപയും പെയിന്റിങ്ങിന് 6,54,079 രൂപയും വൈദ്യുതീകരണത്തിന് 6,46,088 രൂപയും നികുതി ഉൾപ്പെടെ മറ്റിനങ്ങളുമാണ് അടങ്കൽ തുകയിൽ വകയിരുത്തിയത്.കേരള സ്പോർട്സ് ഫൗണ്ടേഷനണു പ്രവർത്തിയുടെ നിർവഹണ ചുമതല. നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, മുൻ നഗരസഭാധ്യക്ഷൻ വി.ഒ.പൈലപ്പൻ, നഗരസഭ പാർലമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ (യുഡിഎഫ്), സി.എസ്.സുരേഷ് (എൽഡിഎഫ്), നഗരസഭ സ്ഥിരസമിതി അധ്യക്ഷരായ എം.എം.അനിൽകുമാർ, ബിജു എസ്.ചിറയത്ത്, നഗരസഭ കൗൺസിലർമാരായ ജോജി കാട്ടാളൻ, വത്സൻ ചമ്പക്കര, തോമസ് മാളിയേക്കൽ, സൂസമ്മ ആന്റണി, ലിബി ഷാജി, ജിജി ജോൺസൺ എന്നിവരും എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഇൻഡോർ സ്റ്റേഡിയം കായികതാരങ്ങൾക്ക് ഉപകരിക്കാനൊരുങ്ങുന്നത്. വർഷങ്ങൾക്കു മുൻപേ ഉദ്ഘാടനം നടത്തിയെങ്കിലും ഫ്ലോറിങ് അടക്കം പൂർത്തിയാക്കാത്തതിനാൽ സ്റ്റേഡിയത്തിന്റെ പ്രയോജനം ലഭിച്ചിരുന്നില്ല. എസി ഉൾപ്പെടെ സ്ഥാപിക്കുന്നതിന് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ജനപ്രതിനിധികൾ അറിയിച്ചു. മുൻ നഗരസഭാധ്യക്ഷൻ എം.എൽ.ജേക്കബിന്റെ സ്മാരകമാണ് സ്റ്റേഡിയം. ഇതിനു ഭൂമി ഏറ്റെടുത്ത വകയിൽ 50 കോടിയിലേറെ രൂപയുടെ കടക്കെണി നഗരസഭയ്ക്കുണ്ടായിരുന്നു.

English Summary:

The long-awaited Chalakudy Indoor Stadium is finally nearing completion. MLA Saneeshkumar Joseph recently visited the site and announced that the remaining construction, including the installation of imported maple wood flooring, will be finished within four months. The Rs 1.27 crore project is funded by the Kerala Sports Foundation and marks a significant investment in sports infrastructure for the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com