ADVERTISEMENT

വെള്ളിക്കുളങ്ങര ∙ മറ്റത്തൂർ ബ്രാഞ്ച് കനാലിന്റെ ബണ്ടിനോട് ചേർത്തു വച്ച് പിടിപ്പിച്ച മരങ്ങൾ വളർന്നത് കനാലിന്റെ സംരക്ഷണ ഭിത്തിക്ക് ഭീഷണിയാകുന്നു. മാരാംകോട് മുതൽ മറ്റത്തൂർ പടിഞ്ഞാട്ടുമുറി വരെയുള്ള 18 കിലോമീറ്റർ വരുന്ന കനാൽ ബണ്ടിൽ നൂറുകണക്കിന് മരങ്ങളാണ് ഇത്തരത്തിൽ സംരക്ഷണ ഭിത്തിക്ക് ഭീഷണിയാവുന്നത്. അതിവേഗ വളർച്ചയുള്ള മദ്രാസ് ഈന്ത വിഭാഗത്തിൽപ്പെട്ട മരങ്ങളുടെ വേരുകൾ ഇറങ്ങി ഭിത്തികൾ തകർന്ന നിലയിലാണ്. 

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലിലെ പുല്ലും ചണ്ടിയും ചളിയും നീക്കുകയും കനാൽ ബണ്ടിൽ നാട്ടുകാർ കൃഷി ചെയ്ത കാർഷിക വിളകൾ മുതൽ തീറ്റപ്പുൽ വരെ എല്ലാം ഇറിഗേഷൻ, പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. തടസ്സവും അപകടകരമായ രീതിയിൽ ചെരിഞ്ഞ് നിൽക്കുന്ന മരങ്ങളും മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

Overgrown trees along the Vellikulamgara's Mattathoor Branch Canal are causing damage to the canal's retaining wall, raising concerns among locals. The fast-growing Madras Thorn trees, planted close to the banks, are now posing a safety hazard. Despite recent cleaning efforts, residents urge authorities to address the issue of these potentially dangerous trees.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com