ADVERTISEMENT

കുഴൽമന്ദം∙ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആ൪ടിസി ബസിന്റെ മുൻവശത്തെ ചില്ലു പൊട്ടി ഡ്രൈവ൪ക്കു പരുക്കേറ്റു. തൃശൂ൪ ഡിപ്പോയിലെ സുശീലന്റെ (54) കൈക്കും വിരലിനുമാണു പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ല. യാത്രികർക്ക് ആർക്കും പരുക്കില്ല. ഇന്നലെ രാവിലെ ഒൻപതോടെ കണ്ണാടി മണലൂരിലായിരുന്നു സംഭവം. തൃശൂരിൽ നിന്നു പാലക്കാട്ടേക്കു വരികയായിരുന്ന ബസിന്റെ മുൻവശത്തെ ചില്ലു പെട്ടെന്നു പൊട്ടിവീഴുകയായിരുന്നു. എങ്ങനെ സംഭവിച്ചുവെന്നു വ്യക്തമല്ല. ചില്ലു ഘടിപ്പിച്ച ബീഡിങ് ഇളകിയിരുന്നില്ല. എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിച്ചുവരികയാണെന്നു കെഎസ്ആ൪ടിസി അധികൃതർ അറിയിച്ചു.

ഓടിക്കൊണ്ടിരുന്ന കെഎസ്ആ൪ടിസി ബസിന്റെ മുൻവശത്തെ ചില്ലു പൊട്ടി ഡ്രൈവറുടെ കൈക്കു പരുക്കേറ്റപ്പോൾ.
ഓടിക്കൊണ്ടിരുന്ന കെഎസ്ആ൪ടിസി ബസിന്റെ മുൻവശത്തെ ചില്ലു പൊട്ടി ഡ്രൈവറുടെ കൈക്കു പരുക്കേറ്റപ്പോൾ.
English Summary:

KSRTC, bus accident, windshield shattered, Kannur, Mannallur, Thrissur, Kerala, passenger safety, bus maintenance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com