ADVERTISEMENT

ഭരണ വിരുദ്ധ വികാരം യുഡിഎഫിന് അനുകൂലം:സമദാനി
ചേലക്കര ∙ കേന്ദ്ര–സംസ്ഥാന ഭരണകൂടങ്ങൾക്കെതിരായുള്ള ജനവികാരം ചേലക്കര അടക്കമുള്ള ഉപ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് അനുകൂലമാകുമെന്നു അബ്ദുൽ സമദ് സമദാനി എംപി പറഞ്ഞു. ചേലക്കര നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ‌ പി.എം.അമീർ അധ്യക്ഷനായി. സ്ഥാനാർഥി രമ്യ ഹരിദാസ്, എഐസിസി സെക്രട്ടറി വി.കെ.അറിവഴകൻ, ബെന്നി ബഹനാൻ എംപി, അബ്ദുൽ റഹ്മാൻ രണ്ടത്താണി, പി.എം.അനീഷ് എന്നിവർ പ്രസംഗിച്ചു.

എൽഡിഎഫ് വിജയം ഉറപ്പ്: മന്ത്രി കെ.രാജൻ
ചേലക്കര ∙ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയം ഉറപ്പാണെന്നു മന്ത്രി കെ.രാജൻ പറഞ്ഞു. മേപ്പാടം മേഖല എൽഡിഎഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സോളമൻ അധ്യക്ഷനായി. സ്ഥാനാർഥി യു.ആർ.പ്രദീപ് പ്രസംഗിച്ചു. ചേലക്കര മേഖല കൺവൻഷൻ കെ.രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. 

പഴയന്നൂർ ∙ വടക്കേത്തറ, പഴയന്നൂർ എൽഡിഎഫ് മേഖല കൺവൻഷനുകൾ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കെ.എസ്.സുകുമാരൻ അധ്യക്ഷനായി. സ്ഥാനാർഥി യു.ആർ.പ്രദീപ്, കെ.കെ.രാമചന്ദ്രൻ എംഎൽഎ, പി.എ.ബാബു, ഷീല വിജയകുമാർ, ഷാജി ആനിത്തോട്ടം, പി.ഹരീന്ദ്രൻ, ശോഭന രാജൻ, കെ.പി.ശ്രീജയൻ എന്നിവർ പ്രസംഗിച്ചു. 

തിരുവില്വാമല ∙ എൽഡിഎഫ് വെസ്റ്റ് മേഖല കൺവൻഷൻ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. കെ.ആർ.സത്യൻ അധ്യക്ഷനായി. കെ.ആർ.മനോജ് കുമാർ, എം.ലിജിൻ ഫ്രാൻസിസ്, പി.ജി.കൃഷ്ണൻകുട്ടി, ടി.ശശിധരൻ, കെ.പി.ഉമാശങ്കർ എന്നിവർ പ്രസംഗിച്ചു. 

കൊണ്ടാഴി ∙ സൗത്ത് എൽഡിഎഫ് കൺവൻഷൻ‍ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ടി.രവീന്ദ്രൻ അധ്യക്ഷനായി. കെ.കെ.ജയചന്ദ്രൻ, വി.വി.രമേശൻ, പി.കെ.ഡേവിഡ്, റെജി സക്കറിയ, പി.വി.ഹരിദാസ്, ടി.ഗോകുലൻ, ഷാജി ആനിത്തോട്ടം, പ്രസാദ് പാലേരി, വി.സുമീഷ് എന്നിവർ പ്രസംഗിച്ചു.

എൽഡിഎഫ് വരവൂർ കൺവൻഷൻ
വരവൂർ∙ ചേലക്കര ഉപതിരഞ്ഞടുപ്പുമായി ബന്ധപ്പെട്ടുള്ള എൽഡിഎഫ് വരവൂർ മേഖലാ തിരഞ്ഞെടുപ്പ് കൺവൻഷൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് കെ.കെ.ജേക്കബ് അധ്യക്ഷനായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.നഫീസ, വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, സിപിഐ ജില്ലാ കൗൺസിൽ കെ.കെ.ജോബി, ശ്രീകുമാർ, ഷാജി പള്ളം, മൊയ്തീൻ ഹാജി, കെ.കെ.ബാബു, കെ.എ.നൗഫൽ, ടി.എ.ഷറഫുദീൻ, വരവൂർ പഞ്ചായത്ത് പ്രസി‍ഡന്റ് പി.പി.സുനിത, ദീപു പ്രസാദ്, ടി.എ.ഉമ്മർ തുടങ്ങിയവർ പ്രസംഗിച്ചു.

സുരേഷ് ഗോപി ഇന്ന് ചേലക്കരയിൽ
ചേലക്കര ∙ എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണന്റെ പ്രചാരണാർഥം ഇന്നു വൈകിട്ട് 4നു ബസ് സ്റ്റാൻഡിൽ നടക്കുന്ന നിയോജക മണ്ഡലം കൺവൻഷൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കെ.സുരേന്ദ്രൻ, പി.സി.ജോർജ്, മേജർ രവി എന്നിവർ പങ്കെടുക്കും.

പൊറ്റയിലെ 20 കുടുംബങ്ങൾ ബിജെപിയിൽ
പഴയന്നൂർ ∙ പൊറ്റയിൽ വിവിധ പാർട്ടികളിൽ നിന്ന് 20 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നതായി നേതാക്കൾ അറിയിച്ചു.  ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ പുതുതായി വന്നവർക്ക് അംഗത്വം നൽകി.

എം.എം.ഹസൻ തിരുവില്വാമലയിൽ
തിരുവില്വാമല ∙ ചേലക്കര ഉപ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കുടുംബ സംഗമം ഇന്നു വൈകിട്ട് 5 നു കണിയാർകോട് യുഡിഎഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും.

കൺവൻഷൻ നാളെ
ചേലക്കര ∙ ഉപ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഐഎൻടിയുസി നിയോജക മണ്ഡലം കൺവൻഷൻ നാളെ വൈകിട്ട് 3നു ജാനകിറാം ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.

യു.ആർ.പ്രദീപ് പര്യടനം നാളെ പുനരാരംഭിക്കും
ചേലക്കര ∙ ഉപതിരഞ്ഞെടുപ്പിലെ എൽ‌ഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് ഇന്ന് എൽഡിഎഫ് കൺവൻഷനുകളിൽ പ്രസംഗിക്കും. നാളെ തിരുവില്വാമല, പഴയന്നൂർ പഞ്ചായത്തുകളിലെ അൻപതോളം കേന്ദ്രങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും. രാവിലെ 8 നു പാമ്പാടി പാമ്പിൻകാവ് പരിസരത്തു തുടങ്ങുന്ന സ്വീകരണ പരിപാടി രാത്രി 8ന് എളനാട് തൃക്കണായയിൽ സമാപിക്കും.

രമ്യ ഹരിദാസ് പാഞ്ഞാളിലും, ചേലക്കരയിലും പര്യടനം നടത്തി
പാഞ്ഞാൾ ∙ ചേലക്കര നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് പാഞ്ഞാൾ, ചേലക്കര പഞ്ചായത്തുകളിൽ പര്യടനം നടത്തി. തൊഴുപ്പാടം സ്കൂൾ പരിസരത്ത് നിന്ന് രാവിലെ ആരംഭിച്ച പര്യടനം രാത്രി കരുവീട്ടിൽ കുന്ന് പ്രദേശത്ത് സമാപിച്ചു. ഇന്ന് ദേശമംഗലം പഞ്ചായത്തിലാണ് സ്ഥാനാർഥി പര്യടനം നടത്തുന്നത്. ഉച്ചയ്ക്ക് 2ന് പള്ളം സെന്ററിൽ നിന്നാരംഭിച്ച് വൈകിട്ട് 7.30ന് ആറങ്ങോട്ടുകരയിൽ സമാപിക്കും.

കെ.ബാലകൃഷ്ണൻ ദേശമംഗലത്ത് ‌പര്യടനം നടത്തി
ദേശമംഗലം ∙ചേലക്കരയിലെ എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണൻ ദേശമംഗലം പഞ്ചായത്തിൽ പര്യടനം നടത്തി. രാവിലെ 7ന് കൊണ്ടയൂർ പണ്ഡാരത്തിൽ മച്ചിൽ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് പര്യടനത്തിനു തുടക്കം കുറിച്ചത്. തലശേരിയിൽ റോഡ്ഷോ നടത്തിയാണ് സമാപനമായത്. ഇന്ന് സ്ഥാനാർഥി പാഞ്ഞാൾ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തും. രാവിലെ 7ന് ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് വൈകിട്ട് അഞ്ചിന് പൈങ്കുളം അയൂർമടപ്പറമ്പ് പ്രദേശത്ത് സമാപിക്കും. തുടർന്ന് ചേലക്കരയിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പങ്കെടുക്കുന്ന നിയോജക മണ്ഡലം കൺവൻഷനിൽ പങ്കെടുക്കും.

English Summary:

The Chelakkara By-Election is a crucial political event in Kerala. This article provides comprehensive coverage of the election, including details about the candidates, participating parties, and the latest updates. Stay informed about this significant event in Indian politics.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com