അരയക്കാപ്പ് ആദിവാസി ഗ്രാമത്തിലെ അങ്കണവാടി കത്തി നശിച്ചു
Mail This Article
×
മലക്കപ്പാറ ∙ അരയക്കാപ്പ് ആദിവാസി ഗ്രാമത്തിലെ അങ്കണവാടി കത്തി നശിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവമെന്ന് ഗ്രാമവാസികൾ അറിയിച്ചു. സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്ന് കാണിച്ച് വനസംരക്ഷണ സമിതി പ്രസിഡന്റ് സിമൽ ഗോപി പൊലീസിൽ പരാതി നൽകി. ഒരുവർഷം മുൻപ് ഗ്രാമത്തിൽ വനസംരക്ഷണ സമിതി അനുവദിച്ച തുക ഉപയോഗപ്പെടുത്തി അങ്കണവാടി കെട്ടിടം നിർമിക്കുന്നതിന് തറ കെട്ടിയിരുന്നു. എന്നാൽ ഫണ്ടിന്റെ അഭാവത്തിൽ നിർമാണം പൂർത്തിയാക്കാനായില്ല. ഇതേ തുടർന്ന് യുവാക്കൾ മുളയും ഈറ്റയും ഉപയോഗിച്ച് താൽക്കാലിക കെട്ടിടം നിർമിക്കുകയായിരുന്നു. ഒരു വർഷമായി ഈ ഷെഡിലാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്. തീ പടർന്ന അങ്കണവാടി പൂർണമായും കത്തി നശിച്ചു.
English Summary:
Tragedy struck the Arayakappu tribal village in Malakkappara as a fire destroyed the local Anganwadi. The Forest Protection Committee suspects foul play and has filed a police complaint alleging arson.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.