ADVERTISEMENT

ചാവക്കാട്∙മുനക്കക്കടവ് ഹാർബർ ശുചിമുറി ഉദ്ഘാടനം കഴിഞ്ഞ് വർഷമായിട്ടും തുറന്നു കെ‌ാടുക്കാത്തതിനെതിരെ റീത്ത് വച്ച് യൂത്ത്‌ ലീഗ് പ്രതിഷേധം. ഹാർബർ വിഭാഗം 10 ലക്ഷം രൂപ ചെലവിട്ടാണ് നിർമാണം നടത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 27ന് എംഎൽഎ ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെയും തുറന്നില്ല. ഹാർബറിലെ മത്സ്യ–അനുബന്ധ തൊഴിലാളികളും സന്ദർശകരും ഇതുമൂലം ബുദ്ധിമുട്ടിലാണ്. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ടി.ആർ.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. 

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ.അഷ്കർ അലി അധ്യക്ഷത വഹിച്ചു. ബി.കെ.സുബൈർ തങ്ങൾ, വി.എം.മനാഫ്, സെയ്തുമുഹമ്മദ് പോക്കാക്കില്ലത്ത്, വി.എം.അക്ബർ, പി.ടി.മുഹമ്മദ്, മുനീർ കടവിൽ, അലി അഞ്ചങ്ങാടി, ഷബീർ പുതിയങ്ങാടി, റിയാസ് പെ‌ാന്നാക്കാരൻ, റംഷാദ് കാട്ടിൽ, അജ്മൽ ചാലിൽ എന്നിവർ പ്രസംഗിച്ചു.

English Summary:

A year after its inauguration, the public toilet at Munakkakadavu Harbor remains closed, sparking protests by the Youth League. The closure creates hardship for those who work and visit the harbor, highlighting sanitation concerns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com