തൃശൂർ ജില്ലയിൽ ഇന്ന് (31-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
∙തൃശൂർ ശക്തൻ നഗർ: മത്സ്യ മാർക്കറ്റിൽ നിർമാണം പൂർത്തീകരിച്ച ശുചിമുറി ബ്ലോക്കിന്റെയും കിണർ പുനരുദ്ധാരണത്തിന്റെയും
∙ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി 3.30.
∙ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി: വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാൾ എട്ടാമിടം. കുർബാന 6.00, 7.30, 10.00, 5.00.
∙എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് ഓഡിറ്റോറിയം: കോളജ് കൊമേഴ്സ് വിഭാഗവും കോളജ് കമ്യൂണിറ്റി ഔട്ട് റീച്ച് ഫോറം സാക്കോഫും ട്രിനിറ്റി സൂപ്പർ സ്പെഷൽറ്റി ഐ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാംപ് 9.30.
∙ ഗുരുവായൂർ കിഴക്കേ ബ്രാഹ്മണ സമൂഹം : ദീപാവലി ആഘോഷം, ഗംഗാ ആരതി, ഗംഗാ പൂജ 5.30.
∙ഗുരുവായൂർ ടൗൺഹാൾ ഓഡിറ്റോറിയം : ആര്യഭട്ട കോളജിലെ പൂർവ വിദ്യാർഥിനി സജ്നയ്ക്ക് കൂട്ടുകാരികൾ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം 10.00.
∙ഗുരുവായൂർ നഗരസഭയിലെ വാഴപ്പുള്ളി കോഫി ഹൗസിനു സമീപം : പ്രകൃതി ചികിത്സകൻ ഡോ. പി.എ.രാധാകൃഷ്ണന് ആദരം. പുല്ലാങ്കുഴൽ ഇടയ്ക്ക നാദലയം, വി.ടി.അശോക് കുമാർ, ജ്യോതിദാസ് ഗുരുവായൂർ 9.00, സമാദരണ സദസ്സ് ഉദ്ഘാടനം അലി മണിക് ഫാൻ, അധ്യക്ഷ പ്രേമ മേനോൻ 10.00, സാംസ്കാരിക സമ്മേളനം ഉദ്ഘാടനം നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, അധ്യക്ഷൻ ഫാ. അഗസ്ത്യൻ വട്ടോളി 3.00.
തൃശൂർ സെൻട്രൽ സഹോദയ ഇൻഡോർ ഗെയിംസ് നാളെ
മാള ∙ തൃശൂർ സെൻട്രൽ സഹോദയ ഇൻഡോർ ഗെയിംസ് (ബാഡ്മിന്റൻ ടേബിൾ ടെന്നിസ്) നാളെ ഹോളി ഗ്രേസ് അക്കാദമി സിബിഎസ്ഇ സ്കൂളിൽ നടക്കും. അണ്ടർ 12,15,19 കാറ്റഗറികളിലായി ആൺകുട്ടികളും പെൺകുട്ടികളും മത്സരത്തിൽ പങ്കെടുക്കും. ബാഡ്മിന്റനിലെ എല്ലാ വിഭാഗങ്ങളിലും സിംഗിൾസ്, ഡബിൾസ് മത്സരങ്ങളും ടേബിൾ ടെന്നീസിലെ എല്ലാ കാറ്റഗറികളിലും ഡബിൾസ് മത്സരങ്ങളും നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി ജോസഫ് ഉദ്ഘാടനം ചെയ്യും മുൻ ഇന്ത്യൻ ഫുട്ബോൾ താരം ജോസ് പി.ജോർജ് സമ്മാനദാനം നിർവഹിക്കും.
ശിവസഹസ്ര നാമജപ യജ്ഞം 3ന്
കൊടുങ്ങല്ലൂർ ∙കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന 9-ാമത് ശിവസഹസ്ര നാമജപ മഹായജ്ഞം നവംബർ 3 ന് രാവിലെ നടക്കും. തിരുവഞ്ചിക്കുളം ശിവപാർവതി മണ്ഡപത്തിൽ 1008 അമ്മമാർ പങ്കെടുക്കുന്ന യജ്ഞ മണ്ഡപത്തിൽ രാവിലെ 6 മണി മുതൽ യഞ്ജാചാര്യന്റെ കാർമികത്വത്തിൽ ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം എന്നീ പൂജകളോടെ തുടങ്ങും. ആറാം ക്ലാസ് വിദ്യാർഥി ലക്ഷ്മി സുനിൽകുമാർ അഷ്ടപദി ചൊല്ലും. 9.15 ന് നാമ ജപത്തിന്റെ ഗുണങ്ങൾ വിഷയത്തിൽ ഡോ.വേണു കാരായ്മയുടെ പ്രഭാഷണം, 10.30 ന് ശിവസഹസ്ര നാമജപം, 12 ന് ധ്യാനം തുടർന്ന് 12.15 ന് പ്രസാദ വിതരണം, പ്രസാദ ഊട്ട് എന്നിവയോടെ സമാപിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സമിതി പ്രവർത്തകരിൽ നിന്നും മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്തു കൂപ്പൺ വാങ്ങണം. പി.പി.ദിലീപ് കുമാർ 99475 09088.
ദീപാവലി ആഘോഷം ഇന്ന്
ഇരിങ്ങാലക്കുട∙ ദീപാവലിയോടനുബന്ധിച്ച് സേവാഭാരതി വാനപ്രസ്ഥ ആശ്രമത്തിൽ കാട്ടൂർ സ്വാശ്രയ നിലയത്തിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ ഇന്ന് 11ന് നടക്കും. മലയാള മനോരമ ഡൽഹി റസിഡന്റ് എഡിറ്റർ ആർ.പ്രസന്നൻ മുഖ്യാതിഥിയായിരിക്കും.
തുലാമാസ വാവ് ബലിതർപ്പണം
മതിലകം ∙ തുലാമാസ വാവ് ബലിതർപ്പണം 'കൂളിമുട്ടം പൊക്ലായി ബീച്ച് ശിവസ്ഥാനം ശിവഗംഗ ക്ഷേത്രത്തിലെ തുലാമാസ വാവുബലി തർപ്പണം നാളെ പുലർച്ചെ 4. 30ന് ആരംഭിക്കും. ഗിരീഷ് ശാന്തി ചെമ്പനെഴുത്ത്, സുബിൻ ശാന്തി പൂതോട്ട്, പനങ്ങാട്ട് ഉണ്ണിക്കുട്ടൻ ശാന്തി എന്നിവരുടെ മുഖ്യ നേതൃത്വത്തിൽ നടക്കും. പിതൃനമസ്കാരം തിലഹവനം എന്നീ വഴിപാടുകളും ഉണ്ടായിരിക്കും.
ആഘോഷങ്ങൾ 8 മുതൽ
ഇരിങ്ങാലക്കുട∙കൂടൽമാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവ് തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ യഥാക്രമം നവംബർ 8,9,10 തീയതികളിൽ നടക്കും.