ചേലക്കര ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾ പര്യടനത്തിൽ
Mail This Article
യു.ആർ.പ്രദീപ് ഇന്ന് വള്ളത്തോൾനഗറിലും പാഞ്ഞാളിലും
ചേലക്കര ∙ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് ഇന്നു വള്ളത്തോൾനഗർ, പാഞ്ഞാൾ പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ 8നു ചെറുതുരുത്തി പള്ളിക്കൽ പുറക്കോട് തുടങ്ങുന്ന പര്യടനം വൈകിട്ട് 6നു കിള്ളിമംഗലം ഉദുവടി പള്ളി പരിസരത്തു സമാപിക്കും.
കെ.ബാലകൃഷ്ണൻ ഇന്ന് പഴയന്നൂരിൽ
ചേലക്കര ∙ എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണൻ ഇന്നു പഴയന്നൂർ പഞ്ചായത്തിൽ പര്യടനം നടത്തും. രാവിലെ 11നു പൊട്ടൻകോട് തുടങ്ങുന്ന പര്യടനം വൈകിട്ട് 5.15 നു പഴയന്നൂർ ടൗണിൽ സമാപിക്കും. സമാപന സമ്മേളനം ബിജെപി നേതാവ് വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.
രമ്യ ഹരിദാസ് ഇന്ന് തിരുവില്വാമലയിൽ
ചേലക്കര ∙ ഉപ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ഇന്നു തിരുവില്വാമലയിൽ പര്യടനം നടത്തും. രാവിലെ 8നു വില്വാദ്രിനാഥ ക്ഷേത്ര പരിസരത്തു തുടങ്ങുന്ന പര്യടനം രാത്രി 8നു ചീരക്കുഴിയിൽ സമാപിക്കും.
രമ്യ ഹരിദാസ് ദേശമംഗലത്ത് പര്യടനം നടത്തി
ദേശമംഗലം ∙ ചേലക്കര നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ദേശമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. രാവിലെ പള്ളം സെന്ററിൽ നിന്നാരംഭിച്ച് വൈകിട്ട് തലശേരി സെന്ററിൽ സമാപിച്ചു. കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവർ വോട്ട് അഭ്യർഥിച്ച് പര്യടനത്തിൽ പങ്കെടുത്തു. ഇന്ന് തിരുവില്വാമല പഞ്ചായത്തിൽ പര്യടനം നടത്തും.
വിഷൻ 2047 ഭാരത് ചർച്ച നടത്തി ബിജെപി
ചെറുതുരുത്തി ∙ ബിജെപി ചെറുതുരുത്തി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച "വിഷൻ 2047 ഭാരത് " എന്ന വിഷയത്തിൽ മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ കേന്ദ്ര സർക്കാർ നയങ്ങൾ വ്യക്തമാക്കി. ചർച്ചയിൽ വ്യാപാരികൾ, വ്യവസായികൾ, റിട്ട. സർക്കാർ ജീവനക്കാർ, റിട്ട. സൈനികർ, ടാക്സ് കൺസൽറ്റൻസ് മറ്റു പൗരപ്രമുഖർ എന്നിവർ പങ്കെടുത്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഐ. എൻ. രാജേഷ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡി.സജിരാജ്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പ്രബിത നന്ദകുമാർ, വി.സി.ഷാജി, പി.ജി.രതീഷ്, ധന്യസജിരാജ്, കെ.എം.ജമീല എന്നിവർ നേതൃത്വം നൽകി.