ADVERTISEMENT

അതിരപ്പിള്ളി ∙ വെടിവച്ച് മാനിനെ പിടികൂടിയ സംഭവത്തിൽ രണ്ടു യുവാക്കളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ വൈശേരി സ്വദേശികളായ തോട്ടുപുറം അനൂപ് (39), തോട്ടുപുറം അഭിജിത്ത്(22) എന്നിവരാണ് അറസ്റ്റിലായത്. കോടശേരി പഞ്ചായത്തിലെ പീലാർമുഴി വനാതിർത്തിയിലെ റബർ തോട്ടത്തിൽ വച്ച് ഇന്നലെ പുലർച്ചെയാണ് സംഭവം. പിടികൂടിയ മാനിനെ ഇറച്ചിയാക്കി മാറ്റുന്നതിനിടയിൽ ആളനക്കം കണ്ട് ഇവർ വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. മാനിന്റെ ഇറച്ചിയും മറ്റ് അവശിഷ്ടങ്ങളും ലഭിച്ചു.  നായാട്ട് സംഘത്തിൽ 4 പേർ ഉണ്ടായിരുന്നതായി അധികാരികൾ അറിയിച്ചു. പരിയാരം റേഞ്ച് ഓഫിസർ വി.എസ്. അരുൺ, പ്രൊബേഷനറി റേഞ്ച് ഓഫിസർ അനൂപ് സ്റ്റീഫൻ കൊന്നക്കുഴി സ്റ്റേഷനിലെ ജീവനക്കാർ എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.

English Summary:

In a shocking incident, two young men were arrested in Athirappilly, Kerala for allegedly setting a forest fire to trap and kill a deer. Forest officials apprehended the culprits and recovered the animal's remains. This incident raises serious concerns about the increasing instances of wildlife crime and animal cruelty.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com