ADVERTISEMENT

തൃശൂർ ∙ ആധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്ന തൃശൂർ റെയിൽവേ സ്റ്റേഷന്റെ അന്തിമ രൂപരേഖ (ഡിസൈൻ) പുറത്തു വന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ് രൂപരേഖയുടെ ത്രിഡി വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പല നിലകളിലായി പുതുക്കിപ്പണിയുന്നതിനൊപ്പം കേരളീയ പൈതൃകവും തൃശൂരിന്റെ സാംസ്കാരിക തനിമയും പ്രാധാന്യത്തോടെ നിലനിർത്താൻ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു.  വിമാനത്താവങ്ങളുടെ മാതൃകയിലുള്ള പ്രത്യേക കവാടങ്ങളും രൂപരേഖയില്‍ കാണാം.

ബെംഗളൂരു ആസ്ഥാനമായുള്ള ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ (ഐഡെക്) എന്ന കൺസൽറ്റിങ് കമ്പനിയാണു ത്രിഡി ‍ഡിസൈൻ തയാറാക്കിയത്. വിശാലമായ പാർക്കിങ് സൗകര്യവുമുണ്ട്. സ്റ്റേഷന്റെ വികസനത്തിനു കേന്ദ്ര റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണു ത്രിഡി രൂപരേഖ പുറത്തുവിട്ടത്.

ആകെ 393.58 കോടി രൂപ ചെലവഴിച്ചാണു സ്റ്റേഷൻ പുതുക്കി നിർമിക്കുക. കരാർ നടപടികൾ അടുത്തയാഴ്ച ആരംഭിക്കും. അടുത്ത വർഷം ആദ്യം നിർമാണ ജോലികൾ ആരംഭിക്കാനാണു റെയിൽവേ ലക്ഷ്യമിടുന്നത്. സുരേഷ് ഗോപി നിർദേശിച്ച മാറ്റങ്ങൾ കൂടി ഉൾക്കൊണ്ടാണു പദ്ധതിയുടെ രൂപരേഖ അന്തിമമാക്കിയത്. 

English Summary:

Thrissur Railway Station is set for a major transformation. The final design, incorporating Kerala's rich heritage and cultural elements, has been unveiled. The modern multi-storey building with airport-inspired gates promises ample parking and state-of-the-art facilities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com