ADVERTISEMENT

ഇരിങ്ങാലക്കുട∙ തൃശൂർ –കൊടുങ്ങല്ലൂർ റോഡ് കോൺക്രീറ്റിങ് പ്രവർത്തനങ്ങളുടെ ഭാഗമായി മാപ്രാണം സെന്റർ മുതൽ റോഡ് പൊളിക്കേണ്ടതിന് പകരം ബ്ലോക്ക് ജംക്‌ഷൻ മുതൽ റോഡ് പൊളിച്ച് കെഎസ്ടിപി അധികൃതർ. പ്രവൃത്തികൾ ആരംഭിച്ചത് മേൽനോട്ടം വഹിക്കേണ്ട കരാർ കമ്പനി ഉദ്യോഗസ്ഥർ ഇല്ലാതെ  ഇതര സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിൽ. ഇന്നലെ രാവിലെയാണ് ബ്ലോക്ക് ജംക്‌ഷൻ മുതൽ  മാപ്രാണം സെന്റർ വരെ റോഡിന്റെ കിഴക്ക് ഭാഗത്തെ ടാറിങ് പൊളിച്ചത്. 

സംഭവം വിവാദമായതോടെ ഈ ഭാഗത്ത്  റോഡ് പൊളിക്കുന്ന പ്രവ‍ൃത്തികൾ   കെഎസ്ടിഎ അധികൃതർ നിർത്തി വച്ചു. തൊഴിലാളികൾക്ക് അബദ്ധം പറ്റിയെന്നും പൊളിച്ചു നീക്കിയ ഭാഗത്തുകൂടി വാഹനങ്ങൾ  കടന്ന് പോകാനുള്ള സൗകര്യം ഒരുക്കാമെന്നും കരാർ കമ്പനി അധികൃതർ  പറഞ്ഞു. പിന്നീട് മാപ്രാണം സെന്ററിൽ  റോഡിന്റെ കിഴക്കു ഭാഗം പൊളിക്കുന്ന  പ്രവൃത്തികൾ ആരംഭിച്ചു. രാവിലെ ആരംഭിച്ച  റോഡു പൊളിക്കൽ  പ്രവൃത്തികൾക്ക് മേൽനോട്ടം നൽകാൻ കരാർ കമ്പനി ഉദ്യോഗസ്ഥർ  ഇല്ലാതിരുന്നതാണ് പ്രശ്നത്തിന് കാരണമായത്.  റോഡ് നിർമാണത്തെ തുടർന്ന്  നേരത്തെ ഏർപ്പെടുത്തിയ  ഗതാഗത നിയന്ത്രണം അനുസരിച്ച് തൃശൂർ ഭാഗത്തുനിന്നും പുതുക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മാപ്രാണം ജംക്‌ഷനിൽ നിന്ന് റോഡിന്റെ പടിഞ്ഞാറു ഭാഗത്തു കൂടിയാണ് കടന്നു പോകുന്നത്.

 എന്നാൽ  ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും  നന്തിക്കര, പുതുക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ  സിവിൽ സ്റ്റേഷൻ റോഡ് വഴി പൊറത്തിശേരി ഭാഗത്ത് കൂടി വന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് ജംക്‌ഷനിലെത്തി മാപ്രാണം  സെന്ററിലേക്ക്  തിരിഞ്ഞു പോകണം. എന്നാൽ  ഈ ഭാഗത്തും റോഡ് പൊളിച്ചതോടെ  കൂടുതൽ‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന  സാഹചര്യമാണുള്ളത്.  ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടക്കേണ്ട    പ്രവൃത്തികൾ  ഇതര സംസ്ഥാന തൊഴിലാളികൾ മാത്രം നിന്ന്  ചെയ്തതാണ്  ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായതെന്ന്  മേഖലയിലെ വ്യാപാരികൾ കുറ്റപ്പെടുത്തി.

English Summary:

Chaos erupted in Irinjalakuda as KSTP workers demolished a section of road near Block Junction instead of the intended area at Mapranam Center. This error, caused by the absence of supervising officials, has led to increased traffic congestion and frustration among locals and commuters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com