തൃശൂർ ∙ കൊച്ചിയിൽ ഇന്ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണത്തിനു ജില്ലയിൽ വൻ വരവേൽപ്. കാസർകോടു നിന്നാരംഭിച്ച പ്രയാണം ഇന്നലെ നാലു മണിയോടെയാണു ജില്ലയിലെത്തിയത്. ചെറുതുരുത്തി പാലത്തിനു സമീപം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ എ.കെ. അജിതകുമാരിയും ജില്ലാ സ്കൂൾ കായിക താരങ്ങളും ദീപശിഖ ഏറ്റുവാങ്ങി. തുടർന്നു ചെറുതുരുത്തി ഗവ.എച്ച്എസ്എസ്, വടക്കാഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, തൃശൂർ ഗവ.മോഡൽ ഗേൾസ് എച്ച്എസ്എസ്, ചാലക്കുടി കാർമൽ എച്ച്എസ്എസ് എന്നീ നാലു കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പ്രയാണം തൃശൂർ നഗരത്തിലെത്തിയപ്പോൾ കലക്ടർ അർജുൻ പാണ്ഡ്യൻ ഏറ്റുവാങ്ങി. മോഡൽ ഗേൾസ് സ്കൂളിൽ രാജ്യാന്തര കായികതാരം ഹെലൻ മേരി ബെന്നി ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ കെ.അബൂബക്കർ, ജില്ലാ സ്പോർട്സ് കോഓർഡിനേറ്റർ എ.എസ്. മിഥുൻ, ജില്ലാ സെക്രട്ടറി കെ.കെ. മജീദ് എന്നിവർ പ്രസംഗിച്ചു.
English Summary:
The torch relay for the State School Athletics Meet, commencing in Kochi, received a warm welcome in Thrissur. Starting its journey from Kasaragod, the relay passed through various centers in the district, with receptions held at prominent schools. Notable figures like Collector Arjun Pandyan and international athlete Helen Mary Benny participated in the event, emphasizing the importance of school sports.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.