മാനുകൾക്ക് ഇനി സ്വതന്ത്ര സഞ്ചാരം; പുത്തൂരിലെ പുതിയ കേന്ദ്രത്തിലേക്കു മാറ്റി
Mail This Article
×
പുത്തൂർ ∙ തൃശൂർ മൃഗശാലയിൽ നിന്നു പുത്തൂരിലേക്ക് എത്തിച്ച മാനുകളെ വിശ്രമ കേന്ദ്രത്തിൽ നിന്നു സ്വാഭാവിക ആവാസവ്യവസ്ഥയിലുള്ള തുറസ്സായ സ്ഥലത്തുള്ള സ്ഥിരം കൂടുകളിലേക്കു മാറ്റി തുടങ്ങി. 20 മാനുകളെയാണു മാറ്റിയത്. ആദ്യഘട്ടത്തിൽ തൃശൂരിലെ 191 മാനുകളിൽ 80 എണ്ണത്തിനെ പുത്തൂരിൽ എത്തിക്കാനാണ് പദ്ധതി. ഓരോ ദിവസവും മാനുകളെ കൊണ്ടുവരുന്നത് തുടരും. അടുത്ത വർഷം എല്ലാ ജീവികളെയും മാറ്റാനാണ് പദ്ധതി.
English Summary:
Puthur is welcoming a new herd of deer! Relocated from Thrissur Zoo, 20 deer have already settled into their permanent, natural enclosures. This initiative aims to move all 191 deer by next year, providing them with a more spacious and enriching environment.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.