ADVERTISEMENT

മാള ∙ വഴിയാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി ദിശാ സൂചിക ബോർഡുകൾ. മാള - കൊടുങ്ങല്ലൂർ സംസ്ഥാന റോഡിലാണ് വഴി തെറ്റിക്കുന്ന വിധം പൊതുമരാമത്ത് വകുപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. യൂണിയൻ ബാങ്കിനു സമീപം സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ കൊടുങ്ങല്ലൂരിലേക്കും പൊയ്യയിലേക്കുമുള്ള ദിശകൾ വലതു വശത്തേക്ക് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതാണ് യാത്രക്കാരെ വഴിതെറ്റിക്കുന്നത്. 

സമീപത്തു തന്നെയുള്ള നെയ്തക്കുടി റോഡിലേക്കാണ് യാത്രക്കാർ വാഹനങ്ങൾ തിരിക്കുന്നത്. ഒട്ടേറെ യാത്രക്കാർക്ക് ഇത്തരത്തിൽ ആശയക്കുഴപ്പം സംഭവിച്ചിട്ടുണ്ട്. ഇക്കാര്യം പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും പഴയ ബോർഡിലെ തെറ്റ് പരിഹരിക്കുന്നതിനു പകരം 50 മീറ്റർ മുൻപായി മറ്റൊരു ബോർഡ് സ്ഥാപിക്കുകയാണ് ചെയ്തത്. ഇതിൽ പൊയ്യയെ ഒഴിവാക്കുകയും ചെയ്തു.

ആളൂർ ഭാഗത്തു നിന്ന് പൊയ്യ, കൊടുങ്ങല്ലൂർ ഭാഗത്തേക്കു വരുന്ന യാത്രക്കാർക്ക് ഈ ബോർഡുകൾ വലിയ രീതിയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്ന് പൊതുപ്രവർത്തകനായ ഷാന്റി ജോസഫ് പറയുന്നു. പതിനായിരം രൂപയിലധികം ചെലവിട്ടാണ് പൊതുമരാമത്ത്, ബോർഡുകൾ സ്ഥാപിക്കുന്നത്. ഉള്ള തെറ്റു തിരുത്തുന്നതിനു പകരം പുതിയ ബോർഡ് സ്ഥാപിച്ച് വകുപ്പ് പണം നഷ്ടപ്പെടുത്തിയെന്നു പരാതി ഉയർന്നു.

English Summary:

Pedestrians and travelers in Mala, Kerala are facing confusion due to misleading direction signs installed by the Public Works Department on the Mala - Kodungallur state highway. The incorrect signage, particularly near Union Bank, is causing inconvenience and frustration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com