ADVERTISEMENT

കൊടകര ∙ആളൂർ മേഖലയിലെ പ്രധാന ശുദ്ധജല സ്രോതസ്സായ കദളിച്ചിറ വറ്റി. ചിറയോട് ചേർന്ന ജല അതോറിറ്റിയുടെ ശുദ്ധജല വിതരണത്തിനുള്ള പമ്പിങ് സമയം നാല് മണിക്കൂർ ഉണ്ടായിരുന്നത് ഇപ്പോൾ കുറഞ്ഞുവരികയാണ്. ചിറയിലേക്ക് ആവശ്യത്തിന് വെള്ളം എത്തിക്കുന്ന ആളൂർ വലിയ കനാൽ ശുചീകരണം നടത്താതെ കാടും ചളിയും നിറഞ്ഞു കിടക്കുകയാണ്. കനാൽ ശുചീകരണം വൈകുന്തോറും ചിറ വറ്റി വരളാൻ സാധ്യതയേറെയാണന്ന് നാട്ടുകാർ പറയുന്നു.ഇപ്പോൾ ചാലക്കുടിയിലെ പമ്പ് ഹൗസിൽ നിന്നാണ് വിതരണത്തിനു ആവശ്യമായ ശുദ്ധജലം എത്തിക്കുന്നത്.കദളിച്ചിറയുടെ നാലുവശവും കരിങ്കൽ ഭിത്തി കെട്ടി സുരക്ഷിതമാക്കിയെങ്കിലും ശുചീകരണം നടത്തിയിട്ട് നാലു വർഷത്തിലധികമായി.

ചിറയുടെ ഒരു വശം ശുദ്ധജല പദ്ധതിക്കായി കിണറും. പമ്പ് ഹൗസും നിർമിച്ചിട്ടുണ്ട്. വേനൽ കനക്കുന്നതോടെ ആളൂരിലെയും കൊടകരയിലെ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജല ക്ഷാമം വർധിക്കുമ്പോൾ കദളിച്ചിറയിൽ നിന്ന് പമ്പ് ചെയ്യുന്ന ശുദ്ധജലത്തെയാണ് ആശ്രയിക്കുക. ഉറുമ്പൻ കുന്നിൽ സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയിലേക്ക് കദളിച്ചിറയിൽ നിന്നുള്ള ശുദ്ധജലം എത്തിച്ച് ആനത്തടം കൊമ്പൊടിഞ്ഞാമാക്കൽ, ആളൂർ ജംക്ഷൻ, എടത്താടൻകവല എന്നീ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. ചാലക്കുടി അതിർത്തി പ്രദേശങ്ങളിലേക്കും ഈ പദ്ധതിയിലൂടെ ശുദ്ധജലം എത്തിക്കുന്നുണ്ട്. ഏഴ് ഏക്കർ വിസ്തൃതിയുള്ള ഈ ചിറയുടെ കുറച്ചു ഭാഗം ഒഴികെ മറ്റിടങ്ങളിലെല്ലാം കോൺക്രീറ്റ് കാലുകൾ സ്ഥാപിച്ചിട്ടുണ്ട്. നാശമായി കിടക്കുന്ന കദളിച്ചിറയിലെ കാടും ചളിയും നീക്കി ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

The Kadalychira pond, crucial for Aloor's water supply, is dry due to a clogged canal. Reduced water pumping hours are impacting residents. Locals demand urgent cleaning to prevent a complete water crisis.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com