ADVERTISEMENT

മുല്ലശേരി ∙ കോൾപാടത്തിന്റെ ഹരിത ഭംഗി ആസ്വദിക്കാനും കുളിർകാറ്റ് ഏൽക്കാനും പേനകം - എലവത്തൂർ റോഡരികിലേക്ക് വരൂ. ശുദ്ധവായു ശ്വസിച്ച് വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങൾ മുല്ലശേരി പഞ്ചായത്ത് ഒരുക്കിയിരിക്കുന്നു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ പഞ്ചായത്ത് ഓപ്പൺ ജിം സജ്ജീകരിച്ചിരിക്കുന്നു.   പേനകം– എലവത്തൂർ റോഡ് വീതി കൂട്ടിയാണ് റോഡരികിൽ ഓപ്പൺ ജിം ഒരുക്കിയിട്ടുള്ളത്. സ്പിന്നർ, ട്വിസ്റ്റർ, എയർവോക്കർ, ഹോഴ്സ് റൈഡർ, പുഷ്അപ് സംവിധാനം എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. വ്യായാമം കഴിഞ്ഞാൽ വിശ്രമിക്കാനുള്ള ബഞ്ചും ഒരുക്കിയിട്ടുണ്ട്.   കൃഷിപ്പണികൾ തുടങ്ങിയതിനാൽ കണ്ണെത്താ ദൂരത്തോളം കോൾപാടങ്ങൾ പച്ചപ്പട്ടണിഞ്ഞ് നിൽക്കുന്ന മനോഹരമായ കാഴ്ചാണ് ഇവിടെയുള്ളത്. തീറ്റതേടി എത്തുന്ന പക്ഷികളും ജലസമൃദ്ധി നിറഞ്ഞ മുല്ലശേരി കനാലും കാഴ്ചയെ സമൃദ്ധമാക്കുന്നു.

English Summary:

Discover the new open gym in Mullassery, a serene escape for fitness enthusiasts and nature lovers. Situated alongside the scenic Penakam-Elavathur road, the gym provides a refreshing workout experience surrounded by breathtaking views of paddy fields and the Mullassery canal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com