കെപിസിടിഎ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ്; നവംബർ30 മുതൽ ഡിസംബർ1 വരെ
Mail This Article
തൃശൂർ∙ കേരള പ്രൈവറ്റ് കോളജ് ടീച്ചേർസ് അസോസിയേഷൻ (കെപിസിടിഎ) സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ചാലക്കുടി അതിരപ്പള്ളിയിൽ വച്ച് നവംബർ 30 ഡിസംബർ 1 തീയതികളിൽ നടക്കും മുൻ പ്രതിപക്ഷ നേതാവും ആഭ്യന്തര മന്ത്രിയുമായിരുന്ന രമേശ് ചെന്നിത്തല ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ രംഗം വളരെ അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത് എന്നും സർക്കാരിന്റെയും ഭരണാനുകൂല സംഘടനകളുടെയും അധികാര ദുര്വിനിയോഗത്തിന്റെയും ഫലമായി സ്വജന പക്ഷപാതവും ബന്ധു നിയമനവും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തുകൊണ്ടിരിക്കുകയാണെന്നും സംഘടന വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് അരുൺകുമാർ ആർ അധ്യക്ഷത വഹിക്കുന്ന ക്യാമ്പിൽ സംസ്ഥാന മേഖല ജില്ലാ നേതാക്കളും പ്രവർത്തകരും കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ സെനറ്റ് സിൻഡിക്കേറ്റ് അംഗങ്ങളും സംഘടനയുടെ മുൻകാല നേതാക്കളും പങ്കെടുക്കും എന്ന് പ്രോഗ്രാം ജനറൽ കൺവീനർ ഡോ. കെജെ വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബിജു ജോൺ എം, ഡോ. ജോ പ്രസാദ് മാത്യു, സെക്രട്ടറി ഡോ. ഉമ്മർ ഫാറൂഖ്, ഡോ. എ. എബ്രഹാം, സംസ്ഥാന ട്രെഷറർ പ്രൊഫ. റോണി ജോർജ്, തൃശൂർ ജില്ലാ പ്രസിഡന്റ് ഡോ.വി.എം. ചാക്കോ എന്നിവർ അറിയിച്ചു. കോർപറേറ്റ് ട്രെയിനർ ഡി. ഹരികുമാർ നേതൃ പരിശീലനത്തിന് നേതൃത്വം നൽകും. അഞ്ച് സെഷനുകളിലായി നടക്കുന്ന ക്യാമ്പിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യും.