മെഡിക്കൽ കോളജ് ചുറ്റുമതിൽ തകർന്ന് നിലംപൊത്തുന്നു
Mail This Article
×
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജിൽ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച ചുറ്റുമതിൽ പലയിടത്തായി തകർന്ന് നിലം പൊത്തുന്നു. നിർമാണം പൂർത്തിയാക്കി അധികകാലം ഈട് നിൽക്കാതെയാണ് മതിലിന്റെ ഭാഗങ്ങൾ തകരുന്നത്. നിർമാണത്തിലെ അപാകതയാണ് കാരണമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അക്കാദമിക് ബ്ലോക്കിന് സമീപമുള്ള മതിലിന്റെ ഒരു ഭാഗമാണ് തകർന്നത് . നെഹ്റു ക്ലബ്ബിനു സമീപം മതിലിന്റെ ഭാഗം രണ്ട് വർഷം മുൻപ് തകർന്നിരുന്നു. ഇവിടെ നിർമാണത്തിന് ഉപയോഗിച്ച കോൺക്രീറ്റ് കട്ടകൾ പൊളിച്ച് നീക്കിയതല്ലാതെ നിർമാണം ഇതുവരെ നടന്നിട്ടില്ല. ഈയിടെ നിലം പൊത്തിയ മതിലിന്റെ കട്ടകൾ നീക്കം ചെയ്യുന്ന ജോലിയും നടന്നിട്ടില്ല.
English Summary:
The recently completed perimeter wall at Mulan Kunnathukavu Medical College is experiencing significant structural failures, with sections collapsing in multiple locations. Experts attribute the issue to faulty construction practices. The lack of timely repairs raises concerns about potential hazards and government accountability.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.