ADVERTISEMENT

തൃശൂർ‌ ∙ വിതരണം ചെയ്ത ശേഷം ഹോട്ടലിലേക്കു മടക്കത്തിനുള്ള ദൂരം കൂടി കണക്കാക്കിയും പെട്രോൾ വില വർധനയിൽ ഉണ്ടായ മാറ്റം കണക്കാക്കിയും തുക അനുവദിക്കുക, ലൊക്കേഷൻ മാപ്പിൽ കൃത്രിമം കാണിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്വിഗി വിതരണക്കാരി‍ൽ വലിയൊരു വിഭാഗം ഇന്നു മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. 17 മണിക്കൂർ വരെ ജോലി ചെയ്താലും ഇപ്പോൾ 500 രൂപയിൽ താഴെയാണു പ്രതിഫലം ലഭിക്കുന്നതെന്നു വിതരണക്കാർ പറയുന്നു. കാത്തിരിപ്പിനു നൽകിയിരുന്ന തുക കുറച്ചതായും റസ്റ്ററന്റുകളിൽ എത്തുന്ന സമയം മുതൽ കാത്തിരിപ്പു സമയം കണക്കാക്കുന്നില്ലെന്നും ഇവർ പരാതിപ്പെട്ടു. 

സമരം ചെയ്തവരുടെ അംഗത്വം റദ്ദാക്കിയാൽ അത് പുനഃസ്ഥാപിക്കുന്നതു വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. കൂട്ടായ്മ ഔദ്യോഗികമായി നിലവിൽ വന്നിട്ടില്ലാത്തതിനാൽ ജോലി ചെയ്യുന്ന മറ്റുള്ളവരെ സമരത്തിന്റെ ആവശ്യം ബോധ്യപ്പെടുത്തിയും  ഭക്ഷണം എടുക്കാൻ വരുന്ന വിതരണക്കാരെ നിരുത്സാഹപ്പെടുത്തിയും സമാധാനപരമായി സമരം ചെയ്യുമെന്ന് പി.അഭിലാഷ്, എൻ.നന്ദിത, സി.സുജിത്, ആന്റണി ഐനിക്കൽ‌, എം.ടി.ദാവൂദ് എന്നിവർ അറിയിച്ചു.

English Summary:

Delivery partners working with Swiggy in Thrissur, India, have gone on an indefinite strike to protest against low wages, lack of petrol price compensation, and alleged manipulation of delivery locations. Workers are demanding improved working conditions and a fairer pay structure.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com