ADVERTISEMENT

വേലൂർ∙പാടശേഖരത്തിൽ കാട്ടുപന്നികളുടെ വ്യാപക ശല്യം മൂലം കർഷകർ ദുരിതത്തിൽ. നടീൽ കഴിഞ്ഞ പാടത്തും കതിരുവന്നു തുടങ്ങിയ പാടത്തും കാട്ടുപന്നികൾ കൂട്ടത്തോടെയിറങ്ങി കൃഷി നശിപ്പിക്കുകയാണ്. വേലൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പാടശേഖരത്തിൽ ചെയ്തിട്ടുള്ള നെൽക്കൃഷിയാണ് കാട്ടുപന്നികൾ വന്‍ തോതില്‍ നശിപ്പിച്ചത്.  വയലുകളിലെ നെൽച്ചെടികളും വയലുകളുടെ വരമ്പുകളും കാട്ടുപന്നികൾ തേറ്റകൊണ്ട് കുത്തിമറിച്ച് നശിപ്പിച്ച നിലയിലാണ്.  പഞ്ചായത്ത് തലത്തിൽ സത്വര നടപടികൾ വേണമെന്ന് പഞ്ചായത്തംഗം സി.‍ഡി.സൈമൺ ആവശ്യപ്പെട്ടു.

English Summary:

Wild boars are wreaking havoc on paddy fields in Velur, India, causing extensive damage and threatening farmers' livelihoods. The Velur Cooperative Bank-led paddy cultivation is severely affected, prompting calls for urgent intervention from local authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com