ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരക്കൊമ്പ് പൊട്ടി വീണു
Mail This Article
×
കുന്നംകുളം∙ വടക്കാഞ്ചേരി റോഡിലൂടെ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. റോഡരികിലെ മരത്തിന്റെ കൊമ്പ് പൊട്ടി ഓട്ടോറിക്ഷയുടെ മുകളിലേക്കു വീഴുകയായിരുന്നു. ഓട്ടോഡ്രൈവർ നസറുദ്ദീൻ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു. നഗരസഭ ജീവനക്കാരെത്തി മരക്കൊമ്പ് മുറിച്ചു മാറ്റി. അപകടത്തെ തുടർന്ന് ഭാഗികമായി ഗതാഗത തടസ്സവും ഉണ്ടായി.
English Summary:
A tree fall accident occurred in Kunnamkulam, Kerala yesterday morning. A branch from a roadside tree fell on a passing autorickshaw, injuring the driver who luckily escaped with minor injuries.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.