ADVERTISEMENT

വനിത വീട് പ്രദർശനം ഇന്ന് സമാപിക്കും
തൃശൂർ ∙ വീടുപണി എളുപ്പമാക്കുന്ന അറിവുകളും കാഴ്ചകളും സമ്മേളിക്കുന്ന വനിത വീട് പ്രദർശനം കാണാൻ ഇന്നു കൂടി അവസരം. പൂരം മൈതാനിയിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെ പ്രദർശനം കാണാം. നിർമാണ മേഖലയിലെ പ്രമുഖ കമ്പനികളുടേതായി നൂറോളം സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്.  മോഡുലാർ കിച്ചൺ, ടൈൽ, പെയിന്റ്, ബാത് ഫിറ്റിങ്സ് എന്നിവയെല്ലാം ആകർഷകമായ വിലയിൽ സ്വന്തമാക്കാനും അവസരമുണ്ട്. ഹിൻഡ് വെയർ (ഡയമണ്ട് വിഭാഗം), ബാത് ആൻഡ് ബിയോണ്ട് (പ്ലാറ്റിനം വിഭാഗം), കാൾസ് കിച്ചൺ (ഗോൾഡ് വിഭാഗം) എന്നിവ മികച്ച സ്റ്റാൾ ഡിസൈനിനുള്ള പുരസ്കാരം നേടി. പൂർണമായും ശീതീകരിച്ച വേദിയിലാണ് പ്രദർശനം. കാർ പാർക്കിങ് സൗകര്യവും ഫുഡ് കോർട്ടുമുണ്ട്. പ്രവേശനം സൗജന്യം.

കൊടുങ്ങല്ലൂർ നഗരസഭ ഉപതിരഞ്ഞെടുപ്പ് നാളെ
കൊടുങ്ങല്ലൂർ ∙ നഗരസഭ 41–ാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. പി.ഭാസ്കരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് തിരഞ്ഞെടുപ്പ്. ബിജെപിയിലെ ഡി.ടി. വെങ്കിടേശ്വരൻ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും ബിജെപി കരസ്ഥമാക്കിയ വാർഡിൽ ഇക്കുറി ത്രികോണ മത്സരത്തിനു വഴിയൊരുങ്ങി. യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ പി.യു.സുരേഷ് കുമാർ, എൽഡിഎഫ് സ്ഥാനാർഥി ജി.എസ്.സുരേഷ്, ബിജെപിയിലെ ഗീത റാണി എന്നിവരാണ് ഏറ്റുമുട്ടുന്നത്. ബുധനാഴ്ച നഗരസഭ കൗൺസിൽ ഹാളിൽ വോട്ടെണ്ണൽ നടത്തും.

പരാതി പരിഹാര അദാലത്ത് 23ന്
കൊടുങ്ങല്ലൂർ ∙ പരാതികൾ പരിഹരിക്കുന്നതിനു മന്ത്രിമാരുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ താലൂക്കുതല പരാതി പരിഹാര അദാലത്ത് കരുതലും കൈത്താങ്ങും 23ന് നടത്തും. സംഘാടക സമിതി രൂപീകരിച്ചു. വി.ആർ.സുനിൽ കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ഇ.ടി.ടൈസൺ എംഎൽഎ പ്രസംഗിച്ചു. 13 വരെ അക്ഷയ കേന്ദ്രങ്ങളിലും താലൂക്ക് ഓഫിസിലും അപേക്ഷകൾ സ്വീകരിക്കും.

സൗജന്യ നേത്ര പരിശോധന 
തൃശൂർ ∙ ക്രിസ്മസ് പുതുവർഷ ആഘോഷത്തിനോടനുബന്ധിച്ച് മലയാള മനോരമയും അശ്വിനി ജംക്‌ഷനിലുള്ള ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും ചേർന്ന് മലയാള മനോരമ വായനക്കാർക്കും, കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് ഇന്ന് ആരംഭിക്കും.
പുതുവത്സര ഓഫർ 
സൗജന്യ ഡോക്‌ടർ പരിശോധന, കംപ്യൂട്ടറൈസ്ഡ് കാഴ്ച പരിശോധന, ഒപ്‌റ്റോമെട്രിസ്റ് ഇവാലുവേഷൻ, കണ്ണിലെ പ്രഷർ ചെക്കപ്പ്, ഡയലേറ്റഡ് ഫണ്ടസ് ചെക്കപ്പ്, തിമിര നിർണയം, ലാസിക് സ്ക്രീനിങ്, കൂടാതെ അതിനൂതന ഇംപോർട്ടഡ് ലെൻസ് ഉപയോഗിച്ചുള്ള തിമിര ശസ്ത്രക്രിയകൾക്ക് 10% ഇളവ്, കണ്ണട ഒഴിവാക്കാനുള്ള ലാസിക് ചികിത്സയ്ക്ക് 25% ഇളവ്, കണ്ണട ഫ്രെയിമുകൾക്ക് 25% ഇളവ്, വിശദ പരിശോധനകൾക്ക് 25% ഇളവ് ലഭിക്കും. പങ്കെടുക്കാൻ റജിസ്‌റ്റർ ചെയ്യണം.  പങ്കെടുക്കുന്ന ആദ്യത്തെ 150 പേർക്ക് 6 മാസത്തേക്ക് മനോരമ തൊഴിൽവീഥിയും 2025ലെ ഡയറിയും (560 രൂപ വിലവരുന്നത്) ലഭിക്കും. ഫോൺ: 813 690 6888.

മെഡിക്കൽ ക്യാംപ്
തിരുവില്വാമല ∙ പാമ്പാടി വില്വാദ്രി ലയൺസ് ക്ലബ്, തിരുവില്വാമല പികെ ദാസ് മൾട്ടി സ്പെഷാലിറ്റി ക്ലിനിക് എന്നിവ ചേർന്ന് ഇന്നു രാവിലെ 10നു പികെ ദാസ് ക്ലിനിക്കിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. 9446542097.

വൈദ്യുതി മുടങ്ങും
പരിയാരം∙ എഎസ് ചന്ദ്ര, കിഴക്കൂടൻ, തവളപ്പാറ, കൊല്ലാറ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com