കടപ്പുറം പഞ്ചായത്തിൽ ടെട്രാപോഡ് സംരക്ഷണ ഭിത്തി പണിയും
Mail This Article
×
ചാവക്കാട്∙കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭം നേരിടുന്ന പ്രദേശങ്ങളിൽ ടെട്രാപോഡ് ഉപയോഗിച്ച് ആധുനിക രീതിയിൽ സംരക്ഷണ ഭിത്തി പണിയാൻ ശ്രമം ആരംഭിച്ചതായി എൻ.കെ.അക്ബർ എംഎൽഎ അറിയിച്ചു. ഇതിന്റെ ഭാഗമായി ലോക ബാങ്ക് അധികൃതർ, ഐഡിആർബി ഉദ്യോഗസ്ഥർ ശാസ്ത്രജ്ഞൻമാർ എന്നിവരടങ്ങുന്ന സംഘം കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭ ബാധിത സ്ഥലങ്ങളിൽ സന്ദർശനം നടത്തി.
എൻ.കെ.അക്ബർ എംഎൽഎ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥ സംഘമെത്തിയത്. ടെട്രാപോഡ് ഉപയോഗിച്ച് രണ്ടര കീലോമീറ്റർ ഭിത്തി നിർമിക്കാൻ 60.5 കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചിട്ടുള്ളത്. നിലവിൽ കടൽഭിത്തി തകർന്ന ഭാഗങ്ങളിൽ ഭിത്തി നിർമാണം ആരംഭിച്ചതായും ഇതുവരെ 60 ലക്ഷം രൂപയുടെ നിർമാണം നടത്തിയതായും എംഎൽഎ അറിയിച്ചു.
English Summary:
Coastal erosion in Kadappuram Panchayat is being addressed with the construction of modern protective walls using tetrapods. This initiative, spearheaded by MLA N.K. Akbar, involves collaboration with the World Bank, IDRB, and scientists to ensure effective coastal protection.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.