ADVERTISEMENT

 വൈദ്യുതി മുടങ്ങും
ചേലക്കര ∙ തോട്ടേക്കോട്, നരിമട, തോട്ടിങ്ങൽ, മണ്ണാത്തിപ്പാറ, പടിഞ്ഞാട്ടുമുറി ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പഴയന്നൂർ ∙ വെന്നുർ സെന്റർ, പരുത്തിപ്ര, മാഞ്ചാടി ടവർ, രാമൻചെട്ടി ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പരീക്ഷാ തീയതി
തൃശൂർ∙ ആരോഗ്യ സർവകലാശാല എംഫിൽ ട്രാൻസ്​ലേഷനൽ ആയുർവേദ (പാർട്ട് ടൈം) പാർട്ട് ഒന്ന് സപ്ലിമെന്ററി (2021 സ്കീം) പരീക്ഷ ജനുവരി 14 ന്. ഒന്നാം വർഷ ബിപിടി (ആർ/എസ്) (2012, 2016 സ്‌കീം), രണ്ടാം വർഷ എംപിടി (ആർ/എസ്), അവസാന വർഷ ബിഎഎംഎസ് (എസ്), 2012, 2016 സ്‌കീം, മൂന്നാം വർഷ ബിഎഎംഎസ് (എസ്), 2010 പാർട്ട് രണ്ട് സ്‌കീം, രണ്ടാം വർഷ ബിഎസ്​സി മെഡിക്കൽ ബയോകെമിസ്ട്രി (ആർ/എസ്) പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. www.kuhs.in.

അറ്റൻഡന്റ് ഒഴിവ്
ചെന്ത്രാപ്പിന്നി ∙ ചാമക്കാല ഗവ. മാപ്പിള ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിലേക്കു താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 12നു രാവിലെ 10ന്. 9446994016.

അധ്യാപക ഒഴിവ്
വടക്കേകാട് ∙ കൊച്ചന്നൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച വ്യാഴം (12.12.24) 10.30ന്.

തൈ വിതരണം
കുന്നംകുളം ∙ കൃഷിഭവനിൽ കമുക്,മാവ് എന്നിവയുടെ തൈകൾ വിതരണം തുടങ്ങിയെന്ന് കൃഷി ഓഫിസർ അറിയിച്ചു.

ബൈബിൾ കൺവൻഷൻ
ഇരിങ്ങാലക്കുട ∙ രൂപത കരിസ്മാറ്റിക് കൂട്ടായ്മ നടത്തുന്ന ബൈബിൾ കൺവൻഷൻ 12 മുതൽ 15 വരെ ആളൂർ ബിഎൽഎം ധ്യാനകേന്ദ്രത്തിൽ നടത്തും. 12നു 11.30നു ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 9 മുതൽ 4 വരെ നടക്കുന്ന കൺവൻഷൻ ഫാ. ജോഷി മാക്കിൽ, ബ്രദർ തോമസ് കുമിളി, ബ്രദർ ആന്റണി മുക്കാട് എന്നിവരുടെ നേതൃത്വത്തിലുള്ള ആത്മരക്ഷ മിനിസ്ട്രീസ് നയിക്കും.

പെൻഷനേഴ്സ് ധർണ നടത്തും
കൊടകര ∙ പെൻഷൻ പരിഷ്കരണ കുടിശികയും ഡി ആറും അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്എസ്പിയു കൊടകര ബ്ലോക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും. കൊടകര മേൽപാലം പരിസരത്ത് ഇന്നു 10നു സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.ജോസ് ഉദ്ഘാടനം ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com