ADVERTISEMENT

ഗുരുവായൂർ ∙ ഏകാദശി ആഘോഷത്തിനായി  ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം ആരംഭിച്ചു. ദർശന സൗകര്യത്തിനായി ഇന്നലെ പുലർച്ചെ 3 മുതൽ നാളെ രാവിലെ 9 വരെ ക്ഷേത്രനട തുറന്നിരിക്കുകയാണ്. ഇന്നു രാത്രിയിലും പൂർണസമയം ദർശനം നടത്താം. ഏകാദശി ദിവസമായ ഇന്ന് കാലത്ത് 6.30ന് ഒരാനയുമായി പാർഥസാരഥി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്. ക്ഷേത്രത്തിൽ രാവിലെ കാഴ്ചശീവേലിക്ക് മേളം അകമ്പടിയാകും. രാത്രി 11ന് പഞ്ചവാദ്യത്തോടെ വിളക്കെഴുന്നള്ളിപ്പ്. ഈ വർഷം ഏകാദശി ദിവസം ഉദയാസ്തമയ പൂജയില്ല.

40,000 ഭക്തർക്ക് ഏകാദശി വ്രത വിഭവങ്ങൾ പ്രസാദ ഊട്ടായി നൽകും. 15 ദിവസത്തെ ചെമ്പൈ  സംഗീതോത്സവം ഇന്നു രാത്രി 10ന് ചെമ്പൈയുടെ ഇഷ്ട കീർത്തനങ്ങൾ ആലപിക്കുന്നതോടെ സമാപിക്കും. ഇന്ന് അർധരാത്രി മുതൽ കൂത്തമ്പലത്തിൽ വേദജ്ഞർക്ക് ദ്വാദശിപ്പണ സമർപ്പണം നടക്കും. നാളെ കാലത്ത് 9ന് ക്ഷേത്രനട അടച്ചാൽ വൈകിട്ട് 3.30ന് മാത്രമേ തുറക്കൂ. ക്ഷേത്രത്തിൽ ഇന്നലെ ദശമി വിളക്ക് ആഘോഷിച്ചു. മൂന്ന് നേരം എഴുന്നള്ളിപ്പിന് മേളം, പഞ്ചവാദ്യം എന്നിവയുണ്ടായി. വ്രതം എടുത്ത ഭക്തർക്ക് നാളെ രാവിലെ മുതൽ ദ്വാദശിയൂട്ട് നൽകും.

English Summary:

Guruvayur Temple is gearing up for the grand Ekadashi celebrations. The temple will remain open throughout the night for darshan, culminating in a spectacular procession of Parthasarathy on Ekadashi morning.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com