മെഴുകുതിരിയിൽ നിന്ന് തീ പടർന്നു; വീട് കത്തി നശിച്ചു
Mail This Article
×
മതിലകം∙ സികെ.വളവിൽ മെഴുക് തിരിയിൽ നിന്ന് തീ പടർന്ന് വീട് ഭാഗിമായി കത്തിനശിച്ചു. വീട്ടുലുണ്ടായിരുന്ന സ്ത്രീ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വടക്കനോളി ജുലാഷിന്റെ ഉടമസ്ഥതയിലുള്ള വലിയകത്ത് റംലത്തും മകനും വാടകക്ക് താമസിക്കുന്ന വീട്ടിലാണ് തീപിടുത്തമുണ്ടായത്. കറന്റ് പോയപ്പോൾ മേശപ്പുറത്ത് മെഴുകുതിരി കത്തിച്ചുവച്ചിരുന്നു. ഇതു കത്തിത്തീർന്നു മേശയ്ക്ക് തീപിടിച്ചു. പിന്നീട് ഫ്രിജിലേക്കും തീ പടർന്നു. ഇതിനിടെ ഉറക്കമുണർന്ന റംലത്ത് പുറത്തേക്കോടി ഒച്ചവയ്ക്കുകയായിരുന്നു. ആളുകൾ ഓടി യെത്തുമ്പോഴേക്കും വീടിന്റെ സീലിങ്ങും വാതിലും കത്തിനശിച്ചു. മതിലകം പൊലീസും കൊടുങ്ങല്ലൂരിൽ നിന്ന് അഗ്നിരക്ഷാസേനയും എത്തിയാണു തീയണച്ചത്.
English Summary:
A house fire in S.K. Valavu, caused by a candlewick, left a family homeless but thankfully unharmed. The incident serves as a stark reminder of the importance of fire safety precautions in every home.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.